UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം ഇന്ന്: ചീഫ് ജസ്റ്റിസിന്റെ ഇംപീച്ച്‌മെന്റ് ചര്‍ച്ചയാകും

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പുറമെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് ആവശ്യമായ വിശാല പ്രതിപക്ഷ ഐക്യവും പരസ്പര ധാരണയും യോഗത്തില്‍ ചര്‍ച്ചയാകും.

പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ പാര്‍ലമെന്റ് ചേംബറില്‍ ചേരും. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തിലാണ് യോഗം. ചീഫ് ജസ്റ്റിസിനെതിരെ പരസ്യവിമര്‍ശനവുമായി സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയത് മുതല്‍ ചര്‍ച്ചയായിരുന്ന ഇംപീച്ച്‌മെന്റ് നീക്കം വീണ്ടും സജീവമാകും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഐക്യം കൊണ്ടുവരാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും സിപിഎമ്മും നേരത്തെ ശ്രമം തുടങ്ങിയിരുന്നു. ഇടതുപാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസും എന്‍സിപിയും ഇംപീച്ച്‌മെന്റിന് അനുകൂലമായി നിലപാടിലാണ് ഇപ്പോള്‍. എന്നാല്‍ നേരത്തെ പിന്തുണ അറിയിച്ച മറ്റ് പാര്‍ട്ടികളില്‍ പലതും ഇപ്പോള്‍ പിന്‍വാങ്ങിയിരിക്കുകയാണ്. ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പുറമെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് ആവശ്യമായ വിശാല പ്രതിപക്ഷ ഐക്യവും പരസ്പര ധാരണയും യോഗത്തില്‍ ചര്‍ച്ചയാകും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍