UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസിന്റെ അത്ര അഴിമതി കേരള കോണ്‍ഗ്രസിനില്ല; മോദിയെ തോല്‍പ്പിക്കാന്‍ കേരളത്തില്‍ പരമാവധി സീറ്റ് വേണം: കോടിയേരി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കണം. ഇടതുപക്ഷം കേരളത്തില്‍ നിന്ന് പരമാവധി സീറ്റ് നേടിയാലേ കേന്ദ്രത്തില്‍ മോദിയെ തോല്‍പ്പിക്കാനാകൂ എന്നും കോടിയേരി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല കേരള കോണ്‍ഗ്രസെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനോടുള്ള രാഷ്ട്രീയനയമല്ല കേരള കോണ്‍ഗ്രസിനോട് സിപിഎം സ്വീകരിക്കുന്നത്. സിപിഐ നിഴല്‍യുദ്ധം നടത്തേണ്ട. തര്‍ക്കങ്ങളുണ്ടെങ്കില്‍ നേരിട്ടുപറയാം. എല്‍ഡിഎഫിലേക്ക് വരുന്നു എന്ന് മാണി പറഞ്ഞിട്ടില്ല. പറയുമ്പോള്‍ മാത്രം ചര്‍ച്ചയാകാമെന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കേരള കോണ്‍ഗ്രസിനോടുളള നിലപാട് സിപിഎം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. പിബി അനുമതിയോടെയേ അത് ചര്‍ച്ച ചെയ്യാനാകൂ. ചര്‍ച്ച വന്നാല്‍ സിപിഐയുടെയും മറ്റ് ഘടകകക്ഷികളുടെയും അഭിപ്രായം ചോദിക്കും. സിപിഎം ഒറ്റയ്ക്ക് തീരുമാനമെടുക്കില്ല. യുഡിഎഫിനെ ശിഥിലമാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണിക്ക് കേരളത്തില്‍ പ്രസക്തിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കണം. ഇടതുപക്ഷം കേരളത്തില്‍ നിന്ന് പരമാവധി സീറ്റ് നേടിയാലേ കേന്ദ്രത്തില്‍ മോദിയെ തോല്‍പ്പിക്കാനാകൂ എന്നും കോടിയേരി അഭിപ്രായപ്പെട്ടു.

ബിജെപിയാണ്‌ മുഖ്യ ശത്രു എന്ന് തന്നെയാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ കഴിയില്ല. കോണ്‍ഗ്രസുമായി രാഷ്ട്രീയകൂട്ടുകെട്ട് അസാധ്യമാണെന്നും നവ ഉദാരവത്കരണ നയം പിന്തുടരുന്ന അവരുമായി യോജിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിലെ വിഭാഗീയതയുടെ കേന്ദ്രം ഇല്ലാതായിരിക്കുന്നു. സംസ്ഥാനതലത്തില്‍ ഇപ്പോള്‍ അങ്ങനെയൊരു കേന്ദ്രമില്ല. പാര്‍ട്ടിക്ക് ഇന്ന് ഒരു അഭിപ്രായമേ ഉളളൂ. വ്യത്യസ്ത ശബ്ദങ്ങളില്ല – കോടിയേരി പറഞ്ഞു.

രാഷ്ട്രീയ അക്രമങ്ങള്‍ നേതൃതലത്തിലെ ആലോചനയുടെ ഫലമല്ല. പ്രാദേശികമായ വികാരപ്രകടനങ്ങളാണ് കൊലപാതകങ്ങളില്‍ വരെ എത്തുന്നത്. വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് അക്രമം കൊണ്ടല്ല. പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. അക്രമം കൊണ്ട് പാര്‍ട്ടിക്കാണ് നഷ്ടം. ഇത് അനുഭാവികളെയടക്കം ബോധ്യപ്പെടുത്തും – കോടിയേരി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍