UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഞ്ച് വര്‍ഷത്തിലധികമായി ജോലിക്കെത്താത്ത 144 പേരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു

ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്കല്‍ വിഭാഗങ്ങളിലുള്ളവരെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷം പിരിച്ചിവിട്ടത്. ഇവര്‍ക്ക് ആനുകൂല്യങ്ങളൊന്നും ഉണ്ടാവില്ല.

അഞ്ച് വര്‍ഷത്തിലധികമായി ജോലിക്കെത്താത്ത 144 ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്കല്‍ വിഭാഗങ്ങളിലുള്ളവരെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷം പിരിച്ചിവിട്ടത്. ഇവര്‍ക്ക് ആനുകൂല്യങ്ങളൊന്നും ഉണ്ടാവില്ല. ഏപ്രില്‍ 27ന് 450 ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടിരുന്നു. അനുമതിയില്ലാതെ ദീര്‍ഘകാലം അവധി തുടരുന്നവരെ പുറത്താക്കാനുള്ള നടപടി രാജമാണിക്യം എംഡിയായിരുന്നപ്പോള്‍ തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നടപടി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍