UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടകയെ മാതൃകയാക്കി കെഎസ്ആര്‍ടിസിയില്‍ തിരക്കുളള ദിവസങ്ങളില്‍ നിരക്കുവര്‍ദ്ധിപ്പിക്കാന്‍ നീക്കം

അന്തര്‍സംസ്ഥാന സര്‍വിസുകളുടെ മാതൃകയില്‍ കേരളത്തിനകത്ത് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ സ്പെഷല്‍, വാരാന്ത്യ സര്‍വിസുകള്‍ ആരംഭിക്കാനും തീരുമാനമുണ്ട്

തിരക്കുള്ള ദിവസങ്ങളില്‍ നിരക്കുവര്‍ധന ഏര്‍പ്പെടുത്തുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ രീതി നടപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സിയും. ഉത്സവകാലത്തും വാരാന്ത്യങ്ങളിലും തിരക്കുള്ള മറ്റു ദിവസങ്ങളിലും നടത്തുന്ന സ്പെഷല്‍ സര്‍വിസുകളില്‍ നിരക്കു വര്‍ധനവ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി തേടാന്‍ കഴിഞ്ഞ ദിവസം എം.ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചു.

കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍സംസ്ഥാന സര്‍വിസുകളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പുതിയ രീതിയില്‍ ഫ്ളെക്സി ചാര്‍ജ് നടപ്പാക്കും. തിരക്ക് കുറവുള്ള ദിവസങ്ങളില്‍ ഫ്ളെക്സി ഫെയറില്‍ 15 നിരക്ക് ഇളവ് അനുവദിക്കുന്നുണ്ട്.അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ 10 നിരക്ക് ആക്കാനാണ് തീരുമാനം.

എറണാകുളം, കോഴിക്കോട്, തലശേരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് പോണ്ടിച്ചേരിയിലേക്കും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് ഗോവയിലേക്കും പുതിയ സര്‍വിസുകള്‍ തുടങ്ങുന്നതിനും സര്‍ക്കാരില്‍നിന്ന് അനുമതി തേടും. അന്തര്‍സംസ്ഥാന സര്‍വിസുകളുടെ മാതൃകയില്‍ കേരളത്തിനകത്ത് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ സ്പെഷല്‍, വാരാന്ത്യ സര്‍വിസുകള്‍ ആരംഭിക്കാനും തീരുമാനമുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍