UPDATES

വിപണി/സാമ്പത്തികം

തൂത്തുക്കുടി വെടിവയ്പ്: വേദാന്തയെ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് പുറത്താക്കണമെന്ന് ലേബര്‍ പാര്‍ട്ടി

തമിഴ്‌നാട്ടില്‍ 13 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ട വിവരം ഞെട്ടിപ്പിക്കുന്നതും നടപടി ആവശ്യമുള്ളതുമാണെന്ന് ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണല്‍ അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായി നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ നടത്തിയും പ്രകൃതിനശീകരണമുണ്ടാക്കുന്നതുമായ നിയമവിരുദ്ധ ഖനനം നടത്തുന്ന കമ്പനിയാണ് വേദാന്തയെന്ന് മക്‌ഡോണല്‍ ചൂണ്ടിക്കാട്ടി.

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ സ്മെല്‍ട്ടര്‍ പ്ലാന്റിനെതിരെ പ്രക്ഷോഭം നടത്തിയവരെ പൊലീസ് വെടി വച്ച് കൊന്ന സാഹചര്യത്തില്‍ സ്റ്റെര്‍ലൈറ്റ് ഉടമസ്ഥരായ വേദാന്ത റിസോഴ്‌സ് ഗ്രൂപ്പിനെ ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് പുറത്താക്കണമെന്ന് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി. തമിഴ്‌നാട്ടില്‍ 13 പ്രതിഷേധക്കാര്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട വിവരം ഞെട്ടിപ്പിക്കുന്നതും നടപടി ആവശ്യമുള്ളതുമാണെന്ന് ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണല്‍ അഭിപ്രായപ്പെട്ടു.

വര്‍ഷങ്ങളായി നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ നടത്തിയും പ്രകൃതിനശീകരണമുണ്ടാക്കുന്നതുമായ നിയമവിരുദ്ധ ഖനനം നടത്തുന്ന കമ്പനിയാണ് വേദാന്തയെന്ന് മക്‌ഡോണല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലും സാംബിയയിലും മറ്റും വേദാന്ത നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ആംനസ്റ്റി ഇന്റര്‍നാഷണലിനെ പോലുള്ള മനുഷ്യാവകാശ സംഘടനകളും വിവിധ എന്‍ജിഒകളും തുറന്നുകാട്ടിയിട്ടുള്ളതാണ് – ലേബര്‍ നേതാവ് പറഞ്ഞു.

ഏറെക്കാലമായി ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വേദാന്ത ഗ്രൂപ്പിന്റെ കടുത്ത വിമര്‍ശകനാണ് ജോണ്‍ മക്‌ഡോണല്‍. 2015ല്‍ ബാക്ക്ബഞ്ച് എംപിയായിരിക്കെ ജോണ്‍ മക്‌ഡോണല്‍ പാര്‍ലമെന്റില്‍ വേദാന്തയ്‌ക്കെതിരെ പ്രമേയം കൊണ്ടുവന്നിരുന്നു. 2009ല്‍ ഒരു ചിംനി തകര്‍ന്ന് 40 പേര്‍ മരിച്ച സംഭവത്തിലായിരുന്നു ഇത്. ജെര്‍മി കോര്‍ബിന്‍ അടക്കമുള്ള എംപിമാര്‍ ഇതില്‍ ഒപ്പ് വച്ചിരുന്നു. ഇന്ന് ലണ്ടനിലെ യുകെ എംബസിക്ക് മുന്നില്‍ “Foil Vedanta”, “Tamil People in the UK” എന്നീ കാംപെയിന്‍ ഗ്രൂപ്പുകള്‍ പ്രതിഷേധ കാംപെയിനും സംഘടിപ്പിച്ചു.

സമാധാനപരമായ പ്രതിഷേധത്തെ ഇത്തരത്തില്‍ കോര്‍പ്പറേറ്റുകള്‍ കൂട്ടക്കൊല ചെയ്യുന്നത് ഇനി ആവര്‍ത്തിച്ചുകൂടാ എന്ന് ഫോയില്‍ വേദാന്തയിലെ സമരേന്ദ്ര ദാസ് പറയുന്നു. ശുദ്ധവായുവും ജലവും ലഭിക്കാനുള്ള മനുഷ്യാവകാശത്തിന് മുകളില്‍ ലാഭത്തെ പ്രതിഷ്ഠിച്ച് ഒരു ബ്രീട്ടീഷ് കമ്പനി പ്രവര്‍ത്തിക്കുന്നു എന്നത് വളരെ വൃത്തികെട്ട കാര്യമാണെന്ന് തമിള്‍ പീപ്പിള്‍ ഇന്‍ യുകെയിലെ കാര്‍ത്തിക് കമല കണ്ണന്‍ അഭിപ്രായപ്പെട്ടു. അതേസമയം പ്രതിഷേധക്കാരുടെ ആവശ്യത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് തയ്യാറായിട്ടില്ല.

മി. മോദി, കോഹ്‌ലിയുടെ പുഷ് അപ് ചലഞ്ച് അല്ല തൂത്തുക്കുടിയുടെ വേദനയാണ് നിങ്ങൾ ഏറ്റെടുക്കേണ്ടത്

ആ തോക്ക് ഒരിക്കലും അഗര്‍വാള്‍മാര്‍ക്ക് നേരേ ചൂണ്ടില്ല; അത് പാവപ്പെട്ടവര്‍ക്ക് മാത്രമുള്ളതാണ്

തൂത്തുക്കുടി വെടിവെപ്പ് മനുഷ്യത്വരഹിതം; അപലപിച്ച് രജിനികാന്ത്

തൂത്തുക്കുടിയിലെ പോലിസ് നടപടി സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഭീകരവാദം; രാഹുല്‍ ഗാന്ധി

സ്റ്റെർലൈറ്റ് കമ്പനി അടച്ചുപൂട്ടണമെന്ന് കമൽ ഹാസൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍