UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാലിത്തീറ്റ കേസ്: മൂന്ന് തവണ മാറ്റി വച്ച ലാലുവിന്റെ ശിക്ഷ പ്രഖ്യാപനം ഇന്ന്

ഇന്നലെ, ലാലു ഉള്‍പ്പെടെ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പേരുടെയും വാദം വിഡിയോ കോണ്‍ഫറന്‍സിലൂടെ കേട്ട ജഡ്ജി വിധി പറയാനായി ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെയും കൂട്ടാളികളുടെയും ശിക്ഷ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി ഇന്ന് രണ്ടിന് വിധിക്കും. ഒരാഴ്ചയ്ക്കിടെ മൂന്ന് തവണയാണ് ശിക്ഷാ പ്രഖ്യാപനം മാറ്റി വച്ചത്. ഇന്നലെ, ലാലു ഉള്‍പ്പെടെ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പേരുടെയും വാദം വിഡിയോ കോണ്‍ഫറന്‍സിലൂടെ കേട്ട ജഡ്ജി വിധി പറയാനായി ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിന്റെ വിധിയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. ഈ കേസില്‍ ലാലു ഉള്‍പ്പെടെ 16 പേര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞമാസം 23ന് കോടതി കണ്ടെത്തിയിരുന്നു. ആദ്യ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലാലു ജയില്‍ ശിക്ഷ അനുഭവിക്കുകയും അദ്ദേഹത്തിന്‍റെ ലോക് സഭാംഗത്വം നഷ്ടമാവുകയും ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍