UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭൂമി ഏറ്റെടുക്കല്‍ കേസ്: മൂന്നംഗ ബഞ്ചിന്റെ ഉത്തരവ് മറ്റൊരു മൂന്നംഗ ബഞ്ച് റദ്ദാക്കി ചീഫ് ജസ്റ്റിസ് ഇടപെടണമെന്ന് ആവശ്യം

അഞ്ച് വര്‍ഷത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കാമെന്ന സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ്  അരുണ്‍ മിശ്രയുടെ ബഞ്ച് റദ്ദാക്കിയിരുന്നു.

ഭൂമി ഏറ്റെടുക്കല്‍ കേസില്‍ സുപ്രീംകോടതിയിലെ മൂന്നംഗ ബഞ്ചിന്റെ ഉത്തരവ് മറ്റൊരു മൂന്നംഗ ബഞ്ച് റദ്ദാക്കിയതിന് പിന്നാലെ വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ഇടപെട്ട് കൂടുതല്‍ വലിയ ബഞ്ചിന് കേസ് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് എകെ ഗോയല്‍, ജസ്റ്റിസ് മോഹന്‍ എം ശാന്തഗൗഡര്‍ എന്നിവര്‍ അംഗങ്ങളമായ മൂന്നംഗ ബഞ്ചിന്റെ ഫെബ്രുവരി എട്ടിന്റെ ഉത്തരവ് ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ്, ദീപക് ഗുപ്ത എന്നിവരുടെ ബഞ്ചാണ് സ്റ്റേ ചെയ്തത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കാമെന്ന സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ്  അരുണ്‍ മിശ്രയുടെ ബഞ്ച് റദ്ദാക്കിയിരുന്നു. ഇതാണ് മദന്‍ ബി ലോകൂറിന്‍റെ ബഞ്ച് സ്റ്റേ ചെയ്തത്.

പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കേസില്‍ 2014ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നിയമവശങ്ങള്‍ വേണ്ട വിധം പരിശോധിക്കാതെയായിരുന്നു എന്നാണ് അരുണ്‍ മിശ്ര ബഞ്ചിന്റെ നിരീക്ഷണം. അന്നത്തെ ചീഫ് ജസ്റ്റിസ് ആര്‍എം ലോധ അടങ്ങിയ മൂന്നംഗ ബഞ്ചാണ് നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഭൂമി ഏറ്റെടുക്കല്‍ റദ്ദാകുമെന്ന ആ ഉത്തരവ് പുറപ്പെടുവിച്ചത്. ആര്‍എം ലോധയ്ക്ക് പുറമെ മദന്‍ ബി ലോകൂറും കുര്യന്‍ ജോസഫുമാണ് ആ ബഞ്ചിലുണ്ടായിരുന്നത്.

അതേസമയം മദന്‍ ബി ലോകൂറും കുര്യന്‍ ജോസഫും ഉള്‍പ്പെട്ട ബഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്ത സാഹചര്യത്തില്‍ അരുണ്‍ മിശ്രയും ഗോയലും അംഗങ്ങളായ രണ്ട് ബഞ്ചുകള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ സമീപിച്ചു. കൂടുതല്‍ വലിയ ബഞ്ചിലേയ്ക്ക് കേസ് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. അഭിപ്രായഭിന്നതയുണ്ടാകുന്ന സാഹചര്യത്തില്‍ ഇത് തന്നെയാണ് ഉചിതമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫും പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍