UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോക് സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന് നിയമ കമ്മീഷന്‍

കൂറുമാറ്റ നിരോധന നിയമം വരെ അയവുവരുത്തണം എന്ന നിര്‍ദേശവും കമ്മീഷന്‍ മുന്നോട്ട് വക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളേയും വിശ്വാസത്തിലെടുത്തുകൊണ്ട് ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവരണമെന്ന് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

2019ല്‍ നടക്കേണ്ട ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തണമെന്ന് ലോ കമ്മിഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ കരട് ധവള പത്രം. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഭരണഘടന വിദഗ്ധര്‍, ഗവേഷകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരിലേക്ക് കരട് രേഖ വിതരണം ചെയ്യുമെന്നും, ഈ വര്‍ഷം മേയ് 8 വരെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. മുന്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബി.എസ്.ചൗഹാനാണ് സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന നിയമോപദേശക സമിതിയായ ലോ കമ്മീഷന്‍ അധ്യക്ഷന്‍.

സ്വാതന്ത്ര്യത്തിന് ശേഷം 1967 വരെ ആദ്യ രണ്ടു പതിറ്റാണ്ടുകളില്‍ രാജ്യത്ത് ഒരേസമയം തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. 1968ലും 1969ലും ചില നിയമസഭകള്‍ പിരിച്ചുവിട്ടതും തുടര്‍ന്ന് ലോക്‌സഭ തന്നെ പിരിച്ചുവിടുകയും ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ മാറിയത്. കരടുരേഖയില്‍ ചില നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ വക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഭരണഘടനാ ഭേദഗതിയും, 1951ലെ ജന പ്രാതിനിധ്യ നിയമവും ലോക്‌സഭയിലേയും അസംബ്ലികളിലേയും നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യലുമാണ്. 2019ല്‍ തിരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായി നടത്താന്‍ കഴിയുമെന്നും കമ്മീഷന്‍ പറയുന്നു.

അവിശ്വാസ പ്രമേയങ്ങളും, സഭ നേരത്തേ പിടിച്ചുവിടുന്നതുമാണ് ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രധാന തടസമെന്നും കമ്മീഷന്‍ വിശദീകരിക്കുന്നു. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന പാര്‍ട്ടികള്‍ ഒരു ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നിര്‍ദ്ദേശവും ഒരേസമയം നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. കൂറുമാറ്റ നിരോധന നിയമം വരെ അയവുവരുത്തണം എന്ന നിര്‍ദേശവും കമ്മീഷന്‍ മുന്നോട്ട് വക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളേയും വിശ്വാസത്തിലെടുത്തുകൊണ്ട് ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവരണമെന്ന് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. കൂടാതെ, പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിമാരേയും തെരെഞ്ഞെടുക്കുന്നത് ലോക്‌സഭ സ്പീക്കറെപ്പോലെ സഭ ഒന്നടങ്കം ചേര്‍ന്നാവണമെന്നും ലോ കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍