UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഡിയുവിന് രാജ്യസഭ സീറ്റ് തരാം; മുന്നണിയിലേയ്ക്ക് കയറാനായിട്ടില്ലെന്ന് എല്‍ഡിഎഫ്

സിപിഎമ്മും സിപിഐയും അവരെ പ്രവേശിപ്പിക്കുന്നതിന് അനുകൂലമാണെങ്കിലും, മുന്നണിയുടെ പൊതു അംഗീകാരം ആവശ്യമുണ്ട് എന്നതിനാലാണ് യോഗം വിളിച്ചത്.

യുഡിഎഫ് വിട്ടുവന്ന ജനതാദളിന്റെ യുണൈറ്റഡിനെ (വീരേന്ദ്ര കുമാര്‍ വിഭാഗം) തല്‍ക്കാലം എല്‍ഡിഎഫില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം. മുന്നണി യോഗത്തിലാണ് ഇക്കാര്യം തീരുമാനമെടുത്തത്. എന്നാല്‍ ജെഡിയുവിനെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കും. ഒഴിവുവന്ന രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കുമെന്നും എല്‍ഡിഎഫ് വ്യക്തമാക്കുന്നു. എല്‍ഡിഎഫിന്‍റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ജെഡിയു സംസ്ഥാന അദ്ധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ പ്രതികരിച്ചു.

യുഡിഎഫ് വിട്ട ജെഡിയു ഇടതുമുന്നണിയില്‍ അംഗത്വം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. സിപിഎമ്മും സിപിഐയും അവരെ പ്രവേശിപ്പിക്കുന്നതിന് അനുകൂലമാണെങ്കിലും, മുന്നണിയുടെ പൊതു അംഗീകാരം ആവശ്യമുണ്ട് എന്നതിനാലാണ് യോഗം വിളിച്ചത്. യുഡിഎഫ് വിടുന്നതിന് മുമ്പ് അവരുടെ ഭാഗമായി ലഭിച്ച രാജ്യസഭാംഗത്വം വീരേന്ദ്രകുമാര്‍ രാജി വച്ചിരുന്നു. ആ ഒഴിവില്‍ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമായതുകൂടി കണക്കിലെടുത്താണ് ജെഡിയുവിന്റെ പുനപ്രവേശത്തിനായി തിരക്കിട്ട് യോഗം വിളിച്ചത്.

ഇനി വീര ചരിതം വിജയ കാണ്ഡം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍