UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആധാര്‍ കാര്‍ഡ് നിര്‍ബന്ധം; ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുളള അവസാന തീയതി ഡിസംബര്‍ 31

നിയമപ്രകാരം നിര്‍ബന്ധമാക്കിയ വിഷയം നടിപ്പിലാക്കാന്‍ ബാങ്കുകള്‍ മറ്റ് ഉത്തരവുകള്‍ക്ക്‌ കാത്തിരിക്കേണ്ടതില്ലെന്നും ആര്‍ബിഐ

ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുക നിര്‍ബന്ധമെന്ന് റിസര്‍വ്വ ബാങ്ക്. വിവരാവകാശ നിയമപ്രകാരമുളള ചോദ്യത്തിനു നല്‍കി മറുപടിയിലാണ് റിസര്‍വ്വ് ബാങ്ക് ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയത്. കളളപ്പണം വെളുപ്പിക്കുന്നത് തടയാനുളള (രേഖകള്‍ സുക്ഷിക്കുക) 2017 നിയമ ഭേദഗതി അനുസരിച്ച് ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയില്‍ വിശദീകരിച്ചു. 2017 ജൂണ്‍ ഒന്നിനു പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റില്‍ ഇത് വ്യക്തമാണെന്നും ആര്‍ബിഐ വിശദീകരിച്ചു.

ഇത് നിയമപ്രകാരം നിര്‍ബന്ധമാക്കിയ വിഷയം നടിപ്പിലാക്കാന്‍ ബാങ്കുകള്‍ മറ്റ് ഉത്തരവുകള്‍ക്ക്‌ കാത്തിരിക്കേണ്ടതില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. അക്കൗണ്ട് തുറക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്നും ജൂണില്‍ പുറത്തിറക്കിയ ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും ആര്‍ബിഐ പറഞ്ഞു. 50,000 രൂപയോ അതിനു മുകളിലോ ഉളള ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്. 2017 ഡിസംബര്‍ 31-നകം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്നും സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍