UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിധിശേഖരം സംബന്ധിച്ച വിവരം സൂക്ഷിച്ച ഹാര്‍ഡ് ഡിസ്‌കുകള്‍ നശിക്കുന്നതായി റിപ്പോര്‍ട്ട്

2012 ല്‍ ആരംഭിച്ച കണക്കെടുപ്പ് 2015 ലാണ് അവസാനിച്ചത്. കണക്കെടുപ്പ് നടന്നുകൊണ്ടിരിക്കെ 3 മാസത്തില്‍ ഒരിക്കല്‍ പൊലിസ് അകമ്പടിയോടെ ഹാര്‍ഡ് ഡിസ്‌കുകള്‍ ബംഗ്ലൂരുവില്‍ എത്തിക്കുകയായിരുന്നു. 2015 നു ശേഷം വിദഗ്ധ സമിതി അംഗങ്ങള്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ പരിശോധിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ കണക്ക് സൂക്ഷിക്കുന്ന ഹാര്‍ഡ് ഡിസ്‌കുകള്‍ നശിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷമായി അവ പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ നിധി ശേഖരങ്ങളുടെ കണക്കുകള്‍ പകര്‍പ്പുകള്‍ അടക്കം 9 ഹാര്‍ഡ് ഡിസ്‌കുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബംഗ്ലൂര് ഐഐഎസ്‌സി എസ്ബിഐ എന്നിവിടങ്ങളിലും ക്ഷേത്രത്തിനുളളിലെ സെര്‍വറിലുമാണ് ഹാര്‍ഡ് ഡിസ്‌കുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ആറു മാസത്തിലൊരിക്കല്‍ ഹാര്‍ഡ് ഡിസ്‌കുകളിലെ രേഖകള്‍ പരിശോധിക്കണമെന്ന് സാങ്കേതിക വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരുന്നതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

സുപ്രീകോടതി നിര്‍ദ്ദേശാനുസരണമാണ് നിലവറകളിലെ നിധിശേഖരത്തിന്റെ കണക്കെടുപ്പിന് വിദഗ്ധസമിതി രൂപീകരിച്ചത്. കണക്കെടുപ്പിന്റെ മുഴുവന്‍ വീഡിയോദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ നീളുന്ന കണക്കെടുപ്പിന്റെ മുഴുവന്‍ വിവരവും ഈ ഹാര്‍ഡ് ഡിസ്‌കുകളിലാണുളളത്. ഈ രേഖകള്‍ നഷ്ടപ്പെടാതിരിക്കാന്‍ പകര്‍പ്പുകളാക്കി മൂന്നിടങ്ങളില്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചതും സുപ്രീം കോടതിയാണ്. ക്ഷേത്രത്തില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ പകര്‍പ്പുകള്‍ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗളൂരു ഐഐഎസ്സിയില്‍ സൂക്ഷിച്ചത്.

എന്നാല്‍ കണക്കെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ സമിതി നിര്‍ജ്ജീവമായതോടെ ഹാര്‍ഡ് ഡിസ്‌കുകള്‍ പിരശോധിക്കാന്‍ വഴിയില്ലാതായിരിക്കുകയാണ്. ഡിസ്‌കുകളുടെ തുറക്കാന്‍ സമിതി അംഗങ്ങള്‍ക്കെ സാധിക്കൂ, 2012 ല്‍ ആരംഭിച്ച കണക്കെടുപ്പ് 2015 ലാണ് അവസാനിച്ചത്. കണക്കെടുപ്പ് നടന്നുകൊണ്ടിരിക്കെ 3 മാസത്തില്‍ ഒരിക്കല്‍ പൊലിസ് അകമ്പടിയോടെ ഹാര്‍ഡ് ഡിസ്‌കുകള്‍ ബംഗ്ലൂരുവില്‍ എത്തിക്കുകയായിരുന്നു. 2015 നു ശേഷം വിദഗ്ധ സമിതി അംഗങ്ങള്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ പരിശോധിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍