UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആള്‍ക്കൂട്ട കൊലകള്‍ മോദിയുടെ ജനപ്രീതി കുറയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് കേന്ദ്ര മന്ത്രി

അതേസമയം മുന്‍ ആള്‍ക്കൂട്ടകൊലകളിലോ അതിക്രമങ്ങളിലോ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഇത്തവണ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വസുന്ധര വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി അരങ്ങേറുന്ന ആള്‍ക്കൂട്ട കൊലകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുറക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രിയും ബിക്കാനീര്‍ എംപിയുമായ അര്‍ജ്ജുന്‍ രാം മേഘ്‌വാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ, സാമൂഹ്യക്ഷേമ പദ്ധതികളെ തുടര്‍ന്ന് വളരെയധികം നല്ല നിലയിലാണ്. മോദിയുടെ ഉയര്‍ന്ന ജനപ്രീതിയില്‍ അസ്വസ്ഥരായവര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആള്‍ക്കൂട്ട കൊലകളെന്നും ഇത് സംസ്ഥാന വിഷയമാണെന്നും ഓരോ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം അക്രമങ്ങള്‍ നടക്കുമെന്നും അര്‍ജ്ജുന്‍ മേഘ്‌വാള്‍ അഭിപ്രായപ്പെട്ടു. രാജസ്ഥാനിലെ ആല്‍വാറില്‍ അക്ബര്‍ എന്ന മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഹരിയാന സ്വദേശിയായ പെഹ്ലു ഖാനെ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. അതേസമയം മുന്‍ ആള്‍ക്കൂട്ടകൊലകളിലോ അതിക്രമങ്ങളിലോ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഇത്തവണ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വസുന്ധര വ്യക്തമാക്കി. ബിജെപി മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്ന് ക്രിമിനലുകള്‍ ഗോരക്ഷകരെന്ന് പേരില്‍ സ്വതന്ത്രമായി വിഹരിച്ച് കൊലപാതകങ്ങളും അക്രമങ്ങളും നടത്തുകയാണെന്നും മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് കുറ്റപ്പെടുത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍