കൊല്ലപ്പെട്ടവരിലൊരാള്‍ ഒരു കുട്ടിയുമായി സംസാരിക്കുന്നത് കണ്ട് സംശയം തോന്നിയാണ് തല്ലിക്കൊന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവിടെ കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ച പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ശക്തമാണ്.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി ആരോപിച്ച് മഹാരാഷ്ട്രയിലെ ധുലെയില്‍ അഞ്ച് പേരെ നാട്ടുകാര്‍ തല്ലിക്കൊന്നു. റായിന്പാദ ഗ്രാമത്തില്‍ സര്‍ക്കാര്‍ ബസില്‍ നിന്ന് പിടിച്ചിറക്കിയാണ് ഈ അഞ്ച് പേരെ തല്ലിക്കൊന്നത്. കൊല്ലപ്പെട്ടവരിലൊരാള്‍ ഒരു കുട്ടിയുമായി സംസാരിക്കുന്നത് കണ്ട് സംശയം തോന്നിയാണ് തല്ലിക്കൊന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവിടെ കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ച പ്രചാരണങ്ങള്‍ ശക്തമാണ്.
ത്രിപുര, അസം തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തില്‍ വ്യാപകമായ അപവാദ പ്രചാരണത്തിന്റെ തുടര്‍ച്ചയായി ആള്‍ക്കൂട്ട കൊലകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അപവാദ പ്രചാരണത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം മൂന്ന് പേരെയാണ് ഒരു ദിവസം ത്രിപുരയിലെ വിവിധ ജില്ലകളിലായി ഇത്തരത്തില്‍ തല്ലിക്കൊന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് വ്യാജ സന്ദേശങ്ങളും അപവാദ പ്രചാരണങ്ങളും ശക്തമാകുന്നത്.