UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നരേന്ദ്ര മോദി ഫോളോ ചെയ്യുന്ന സംഘപരിവാര്‍ വ്യാജവാര്‍ത്താ സൈറ്റ് എഡിറ്റര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ മഹേഷ് വിക്രം ഹെഗ്‌ഡെയെ ഫോളോ ചെയ്യുന്നുണ്ട്. മുതിര്‍ന്ന ബിജെപി നേതാക്കളെല്ലാം പിന്തുണയ്ക്കുകയും പ്രചാരം നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സൈറ്റാണിത്.

സംഘപരിവാര്‍ അനുകൂല വ്യാജ വാര്‍ത്ത വെബ്‌സൈറ്റ് പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ സ്ഥാപക എഡിറ്റര്‍ മഹേഷ് വിക്രം ഹെഗ്‌ഡെയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കും വിധം വ്യാജ പ്രചാരണങ്ങളും നടത്തുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ് – ഐപിസി സെക്ഷന്‍ 153എ, 295എ, 120ബി, എന്നീ വകുപ്പുകള്‍ പ്രകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ മഹേഷ് വിക്രം ഹെഗ്‌ഡെയെ ഫോളോ ചെയ്യുന്നുണ്ട്. മുതിര്‍ന്ന ബിജെപി നേതാക്കളെല്ലാം പിന്തുണയ്ക്കുകയും പ്രചാരം നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സൈറ്റാണിത്. 2017 നവംബറിലും വ്യാജ വാര്‍ത്താ പ്രചാരണവുമായി ബന്ധപ്പെട്ട് പോസ്റ്റ് കാര്‍ഡിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഹെഗ്‌ഡെയുടെ അറസ്റ്റില്‍ ബിജെപി എംപി പ്രതാപ് സിന്‍ഹ പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം റദ്ദാക്കപ്പെട്ട ഐടി ആക്ടിലെ സെക്ഷന്‍ 66എ ഉപയോഗിച്ചാണ് മഹേഷ് ഹെഗ്‌ഡെയെ അറസ്റ്റ് ചെയ്തത് എന്ന പ്രതാപ് സിന്‍ഹയുടെ ആരോപണം തെറ്റാണെന്ന് ആള്‍ട്ട് ന്യൂസ് ചൂണ്ടിക്കാട്ടുന്നു. സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും സംഘര്‍ഷവും വളര്‍ത്തുന്നതിനെതിരായ വകുപ്പാണ് സെക്ഷന്‍ 153എ, സെക്ഷന്‍ 295എ സാമുദായിക വികാരങ്ങള്‍ അധിക്ഷേപങ്ങളിലൂടെ ബോധപൂര്‍വം വ്രണപ്പെടുത്തുന്നതിനെതിരായ വകുപ്പാണ്. സെക്ഷന്‍ 120 ബി ആണെങ്കില്‍ ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍