UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മകളെ ബലാത്സംഗം ചെയ്തതായി പരാതി നല്‍കിയ ഭാര്യയെ കോടതിമുറിക്ക് പുറത്ത് ഭര്‍ത്താവ് കുത്തിക്കൊന്നു

കേസിന്‍റെ വിചാരണയ്ക്കിടെ അസമിലെ ദിബ്രുഗഡ് സെഷൻസ് കോടതിയിലേക്ക് പോവുന്നതിനിടെയാണ് പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തിക്കൊണ്ട് ഇയാള്‍ ഭാര്യയെ കുത്തിയത്.

മകളെ ബലാത്സംഗം ചെയ്തതായി പരാതി നല്‍കിയ ഭാര്യയെ കോടതി പരിസരത്തുവച്ച് ഭര്‍ത്താവ് കുത്തിക്കൊന്നു. അസം സ്വദേശിയായ പൂര്‍ണ നഹര്‍ ദേഖയാണ് പ്രതി. കേസിന്‍റെ വിചാരണയ്ക്കിടെ അസമിലെ ദിബ്രുഗഡ് സെഷൻസ് കോടതിയിലേക്ക് പോവുന്നതിനിടെയാണ് പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തിക്കൊണ്ട് ഇയാള്‍ ഭാര്യയെ കുത്തിയത്. ഞാന്‍ മകളെ ബലാല്‍സംഗം ചെയ്തിട്ടില്ലെന്നും വ്യാജ പരാതിയാണ് ഭാര്യ റിഥ നഹര്‍ ദേഖ നല്‍കിയതെന്നും അതുകൊണ്ടാണ് കുത്തിയതെന്നും അറസ്റ്റിലായ ദേഖ പറഞ്ഞു.

മകളെ ഇയാൾ ബലാത്സംഗം ചെയ്തതായി ഒന്‍പതു മാസം മുന്‍പാണ് ഭാര്യ പരാതി നല്‍കിയതെന്ന് പോലീസ് വ്യക്തമാക്കി. കേസിന്‍റെ വിചാരണയ്ക്കായി എത്തിയ ഇരുവരും കോടതി മുറിക്ക് പുറത്തുള്ള ബെഞ്ചിൽ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍