UPDATES

വിദേശം

“എന്റെ പിഴ, എന്റെ വലിയ പിഴ”: ഡാറ്റ ചോര്‍ച്ചയില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് കോണ്‍ഗ്രസിനോട്‌

ഫേസ്ബുക്ക് തുടങ്ങിയതും അത് നടത്തിക്കൊണ്ടിരിക്കുന്നതും ഞാനാണ്. ഈ തെറ്റിന്റെ ഉത്തരവാദിത്തം എനിക്കാണ് – സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

യൂസര്‍മാരുടെ ഡാറ്റ ചോര്‍ത്തിയ സംഭവത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും ക്ഷമ ചോദിക്കുന്നതായും ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ തിരിച്ചറിയാന്‍ വൈകിപ്പോയെന്നും മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. യുഎസ് കോണ്‍ഗ്രസിന്റെ ഹൗസ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റിക്ക് മുമ്പാകെയാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം പറഞ്ഞത്.

വ്യാജ വാര്‍ത്തകള്‍ തടയുന്നതിലും വിവരങ്ങള്‍ ചോരുന്നതിലും ഞങ്ങള്‍ ജാഗ്രത കാട്ടിയില്ല. ഫേസ്ബുക്ക് തുടങ്ങിയതും അത് നടത്തിക്കൊണ്ടിരിക്കുന്നതും ഞാനാണ്. ഈ തെറ്റിന്റെ ഉത്തരവാദിത്തം എനിക്കാണ് – സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. കോണ്‍ഗ്രസ് കമ്മിറ്റിക്ക് ശേഷം സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെയും സുക്കര്‍ബര്‍ഗ് ഹാജരാകും. യൂസര്‍മാരുടെ വിവരങ്ങള്‍ അനുവാദമില്ലാതെ മറ്റുള്ളവരുമായി പങ്കുവച്ച ഫേസ്ബുക്കിന്‍റെ നടപടിയില്‍ യുഎസിലും യുകെയിലും ശക്തമായ പ്രതിഷേധം ഉയരുകയും ഫേസ്ബുക്ക് ബഹിഷ്കരിക്കാനുള്ള ആവശ്യം ഉയരുകയും ചെയ്തിരിക്കുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍