UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങള്‍ ഉദ്ദേശിക്കുന്ന മര്‍സൂഖി ഞാനല്ല: ബിനോയ്‌ കോടിയേരി വിവാദത്തില്‍ മാതൃഭൂമി ന്യൂസിന് എതിരെ അഞ്ച് കോടിയുടെ അപകീര്‍ത്തി കേസ്

അതേസമയം ബിനോയ്‌ കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട മര്‍സൂഖി നോയ്ഡയില്‍ ഉണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ്‌ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രാം കിഷോര്‍ സിംഗ് യാദവ് ആണ് നോയ്ഡയില്‍ ഉണ്ടെന്നു പറയുന്ന ഈ മര്‍സൂഖിയുടെ അഭിഭാഷകന്‍.

ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തന്റെ ചിത്രങ്ങളും കുടുംബ പേരും കമ്പനി പേരും ഉപയോഗിച്ച് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് ദുബായിലെ ജാസ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് ഉടമ അബ്ദുള്ള മുഹമ്മദ് അല്‍ മര്‍സൂഖി. ഇക്കാര്യം ചൂണ്ടിക്കാട്ടി മര്‍സൂഖി ദുബായ് പോലീസിന് ജനുവരി 30ന് പരാതി നല്‍കി. മാതൃഭൂമി ന്യൂസിന് എതിരെയാണ് മര്‍സൂഖിയുടെ പരാതി. ദുബായില്‍ ഉയര്‍ന്നതും ബഹുമാന്യവുമായ കുടുംബ പശ്ചാത്തലവും കേരളമുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിസിനസ് ശൃംഖലകളുള്ള തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന് ആരോപിച്ച് 5 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട്, മര്‍സൂഖി മാതൃഭൂമി ന്യൂസിന് വക്കീല്‍ നോട്ടീസയച്ചിട്ടുമുണ്ട്. വാര്‍ത്ത പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ സിവിലും ക്രിമിനലുമായ മാനനഷ്ടകേസുകളുമായി മുന്നോട്ടു പോകുമെന്നാണ് മര്‍സൂഖിയുടെ നിലപാട്.

സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ വന്‍ തുക കൈപ്പറ്റനാണ് താന്‍ ശ്രമിക്കുന്നതെന്നും ഇതിനായി ഫെബ്രുവരി 5ന് താന്‍ വാര്‍ത്താസമ്മേളനം വിളിക്കുമെന്നതുള്‍പ്പടെയുള്ള വാര്‍ത്തകള്‍ വ്യാജമായി കെട്ടിച്ചമച്ചതാണെന്നുമാണ് മര്‍സൂഖിയുടെ നിലപാട്. അതേസമയം ബിനോയ്‌ കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട മര്‍സൂഖി നോയ്ഡയില്‍ ഉണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ്‌ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രാം കിഷോര്‍ സിംഗ് യാദവ് ആണ് നോയ്ഡയില്‍ ഉണ്ടെന്നു പറയുന്ന ഈ മര്‍സൂഖിയുടെ അഭിഭാഷകന്‍. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരം പ്രസ്‌ക്ലബിലാണ് പരാതിക്കാരനായ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖി വാര്‍ത്താ സമ്മേളനം നടത്തുമെന്ന് പറയുന്നത്.

മാതൃഭൂമി ന്യൂസിന് മര്‍സൂഖി അയച്ച ലീഗല്‍ നോട്ടീസില്‍ ഇങ്ങനെ പറയുന്നു:

‘While reporting/broadcasting a news item on 30.01.2018 relating to an alleged financial transaction, you have published/circulated the photograph of my client alleging that my client is using pressure tactics to extract money out of the alleged financial transaction which is unknown to my client. It is also alleged in the report that my client proposes to hold press conference at kerala on 05.02.2018 at 4 p.m. The said flashing of the photograph created false impression amoungst all the viewers worldwide and India that my client was involved in the alleged financial transaction which is per se highly defamatory’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍