UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ടോര്‍ച്ച്‌ലൈറ്റില്‍ കൂട്ട നേത്ര ശസ്ത്രക്രിയ: സിഎംഒയെ പുറത്താക്കി

ടോര്‍ച്ച് ലൈറ്റിലുള്ള കൂട്ട കണ്ണോപ്പറേഷന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 32 രോഗികള്‍ക്ക് ടോര്‍ച്ച് ലൈറ്റില്‍ നേത്ര ശസ്ത്രക്രിയ നടത്തിയ സംഭവം വിവാദമാകുന്നു. ഉന്നാവോയിലെ നവാബ്ഗഞ്ചിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് കൂട്ട നേത്ര ശസ്ത്രക്രിയ നടത്തിയത്. സംഭവത്തെ തുടര്‍ന്ന് ഉന്നാവോ ചീഫ് മെഡിക്കല്‍ ഓഫീസറെ ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പുറത്താക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗികളെ നിലത്തുകിടത്തുകയും ചെയ്തിരുന്നു. കാണ്‍പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജഗ്ദാംബ സേവ സമിതി എന്‌ന എന്‍ജിഒയാണ് പരാതിയുമായി രംഗത്തെത്തിയത്. ഇവരുടെ സൗജന്യ തിമിര ശസ്ത്രക്രിയ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്.

ടോര്‍ച്ച് ലൈറ്റിലുള്ള കൂട്ട കണ്ണോപ്പറേഷന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിട്ടുണ്ട്. മൊബൈല്‍ ഫോണിലെ ഫ്‌ളാഷ് ലൈറ്റിന്റെ വെളിച്ചത്തിലാണ് ഓപ്പറേഷന്‍ നടത്തുന്നത്. കടുത്ത തണുപ്പിലും ഓപ്പറേഷന് ശേഷം രോഗികളെ നിലത്ത് കിടത്തി. അടുത്ത ദിവസം രാവിലെ ആശുപത്രിയില്‍ നിന്ന് പറഞ്ഞുവിടുകയും ചെയ്തു. തിമിര ശസ്ത്രക്രിയയ്ക്ക് ശേഷം 24 മണിക്കൂറെങ്കിലും കിടന്നുള്ള വിശ്രമം ആവശ്യമാണ്.

സാധാരണ ഇത്തരം ശസ്ത്രക്രിയകള്‍ രാവിലെയാണ് നടത്തുക. ഇത് എന്തുകൊണ്ട് രാത്രി നടത്തി എന്ന കാര്യം വ്യക്തമല്ല. തലസ്ഥാനമായ ലക്‌നൗവില്‍ നിന്ന് 65 കിലോമീറ്റര്‍ മാത്രം അകലെയാണ് ഉന്നാവോ ആശുപത്രി. സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കാണ്‍പൂര്‍ ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവരാണ് ഓപ്പറേഷന് വിധേയരായവരില്‍ കൂടുതലും. ഓഗസ്റ്റില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച സംഭവം രാജ്യത്തുടനീളം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സെപ്റ്റംബറില്‍ ഫറൂഖാബാദ് ആശുപത്രിയിലും ഓക്സിജന്‍ ദുരന്തം ആവര്‍ത്തിച്ചു.

തലശേരി സര്‍ക്കാര്‍ ആശുപത്രിയെ നോക്കൂ; യോഗിയ്‌ക്കൊരു അടിയായി ഇന്ത്യ ടുഡേയുടെ കേരള, യുപി താരതമ്യം

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ പ്രസവം റോഡില്‍

യോഗി ഭരണം: ആറ് മാസത്തില്‍ യുപി പൊലീസ് നടത്തിയത് 420 ഏറ്റുമുട്ടല്‍, കൊല്ലപ്പെട്ടത് 15 പേര്‍

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ മകന്റെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയത് ഏഴ് കിലോമീറ്റര്‍

കൊലപാതകങ്ങള്‍ ഇരട്ടി, ബലാത്സംഗങ്ങള്‍ നാലിരട്ടി: ഇത് യോഗി ഭരണത്തിന്റെ ഒരുമാസത്തെ കണക്ക്

അഞ്ചു ദിവസം: ഗോരഖ്പൂരില്‍ മരിച്ചത് 60 കുട്ടികള്‍; യുപി മുഖ്യമന്ത്രിയുടെ ഒന്നര പതിറ്റാണ്ടായുള്ള മണ്ഡലം

സ്‌കൂള്‍ ബസ് മുതല്‍ സ്‌കൂള്‍ ബാഗ് വരെ എല്ലാം കാവിയില്‍ മുക്കി യോഗി സര്‍ക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍