UPDATES

ട്രെന്‍ഡിങ്ങ്

കാവേരി പ്രശ്‌നം: മോദിക്കെതിരെ ചെന്നൈയില്‍ പ്രതിഷേധത്തിന്റെ ‘കറുത്ത കടല്‍’

കറുത്ത വസ്ത്രങ്ങളണിഞ്ഞും കരിങ്കൊടികളും ബാനറുകളുമായും മോദി ഗോ ബാക്ക് വിളികളോടെയാണ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധം നടക്കുന്നത്.

ചെന്നൈക്ക് സമീപം മഹാബലിപുരത്ത് ഡിഫന്‍സ് എക്‌സ്‌പോ 2018 ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാപക പ്രതിഷേധം. കാവേരി നദീജല തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യു്ന്നില്ല എന്ന് ആരോപിച്ചാണ് പ്രതിഷേധം. കറുത്ത വസ്ത്രങ്ങളണിഞ്ഞും കരിങ്കൊടികളും ബാനറുകളുമായും മോദി ഗോ ബാക്ക് വിളികളോടെയാണ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധം നടക്കുന്നത്. ദ ക്വിന്റ്റ് അടക്കമുള്ള മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് സമഗ്രമായ വീഡിയോ റിപ്പോര്‍ട്ടുകള്‍ കൊടുത്തിട്ടുണ്ട്. എംഡിഎംകെ അധ്യക്ഷന്‍ വൈകോ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ് ഭവനിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നാണ് വൈകോയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ പ്രതിഷേധം അറിയിക്കാന്‍ വേണ്ടി വീടുകളില്‍ കരിങ്കൊടി ഉയര്‍ത്താന്‍ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എംകെ സ്റ്റാലിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധി ഏറെക്കാലത്തിന് ശേഷം പ്രതിഷേധ സൂചകമായി കറുപ്പ് ഷര്‍ട്ട് ധരിച്ചത് ശ്രദ്ധേയമായി.

കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാണ് കാവേരി മാനേജ്‌മെന്റ് രൂപീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതെന്ന് നടനു മക്കള്‍ നീതി മയ്യം പാര്‍ട്ടി അദ്ധ്യക്ഷനുമായ കമല്‍ ഹാസന്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കുള്ള തുറന്ന കത്തിനൊപ്പം വീഡിയോ സന്ദേശവും കമല്‍ ഹാസന്‍ പുറത്തുവിട്ടിട്ടുണ്ട്.

ചെന്നൈ വിമാനത്താവളത്തിന് പുറത്തുള്ള ബില്‍ബോര്‍ഡുകളില്‍ കയറി നിന്നാണ് ചിലര്‍ പ്രതിഷേധം അറിയിച്ചത്. മോദി വിവിധ ഉദ്ഘാടനങ്ങള്‍ക്കായി എത്തുന്ന ഐഐടി മദ്രാസിലും കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. മോദിയുടെ സന്ദര്‍ശനത്തിനെതിരെ ഈറോഡും പ്രതിഷേമുണ്ടായി. തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച ധര്‍മ ലിംഗം എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍