UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“മോദി ഗബ്ബര്‍ സിംഗ്”: വിവാദ പരാമര്‍ശങ്ങള്‍ തുടരുന്ന ജയപ്രകാശിനെ മായാവതി പുറത്താക്കി

മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്നുള്ള സഖ്യസാധ്യതകളെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് മായാവതി താക്കീത് നല്‍കിയിട്ടുണ്ട്. ഇത് അച്ചടക്ക ലംഘനമായി കണ്ട് കര്‍ശന നടപടിയുണ്ടാകുമെന്നാണ് നേതാക്കള്‍ക്ക് മായാവതിയുടെ മുന്നറിയിപ്പ്.

അമ്മ വിദേശിയായതിനാല്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്ന് പറഞ്ഞ ജയപ്രകാശ് സിംഗിനെ കഴിഞ്ഞ ദിവസം ബി എസ് പി നാഷണല്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി നീക്കിയിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗബ്ബര്‍ സിംഗ് എന്ന് വിളിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. മോദിയ ഗബ്ബര്‍ സിംഗ് എന്ന് വിളിച്ചതിനെ തുടര്‍ന്നാണ് ജയ്പ്രകാശിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് ബി എസ് പി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബിജെപിക്കെതിരെ മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്നുള്ള സഖ്യസാധ്യതകളെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് മായാവതി താക്കീത് നല്‍കിയിട്ടുണ്ട്. ഇത് അച്ചടക്ക ലംഘനമായി കണ്ട് കര്‍ശന നടപടിയുണ്ടാകുമെന്നാണ് നേതാക്കള്‍ക്ക് മായാവതിയുടെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായാണ് രാഹുലിനെതിരെ പരാമര്‍ശം നടത്തിയ ജയ്പ്രകാശിനെ സ്ഥാനങ്ങളില്‍ നിന്ന് നീക്കിയിരുന്നത്. ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാണ് ബി എസ് പി താല്‍പര്യപ്പെടുന്നത്. അതേസമയം മധ്യപ്രദേശില്‍ മാത്രമാണ് ബി എസ് പിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധത അറിയിച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍