UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സമരങ്ങളും മാധ്യമങ്ങളും വികസനം തടയുന്നു, കരിമണല്‍ ഖനനം കേരളത്തെ ഖത്തറാക്കും: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

ഒരു ചുവട് മുന്നോട്ട് വെയ്ക്കാന്‍ ശ്രമിക്കുമ്പോഴേക്കും അത് മാധ്യമങ്ങള്‍ ആഘോഷിക്കും മാധ്യമങ്ങളില്‍ ആഘോഷം വന്നാല്‍ അതില്‍ പ്രതികരിക്കാതിരുന്നാല്‍ അത് മോശമാണെന്ന് തോന്നലിലേക്ക് രാഷ്ട്രീയപാര്‍ട്ടികളുമെത്തുന്നു.

സമരങ്ങളും മാധ്യമങ്ങളും സംസ്ഥാനത്തെ വികസനം തടസപ്പെടുത്തുകയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷണന്‍ കുറ്റപ്പെടുത്തി. എല്‍എന്‍ജി ടെര്‍മിനല്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ 700 കോടി രൂപ കിട്ടിയേനെ എന്ന് പറഞ്ഞ സ്പീക്കര്‍ സമരങ്ങളെ പരിഹസിച്ചു.
”ഇരുപതിനായിരം കോടി രൂപയുടെ പദ്ധതിയായിരുന്നു എല്‍എന്‍ജി ടെര്‍മിനല്‍. അത് മംഗലാപുരത്തേക്കെത്തിയാല്‍ 700 കോടി രൂപയാണ് കേരളത്തിന് കിട്ടാന്‍ പോകുന്നത്. ഈ ലോകത്തെല്ലായിടത്തും ഇത് ഭൂമിക്കടിയിലൂടെ ഇത് കൊണ്ടുപോകുന്നുണ്ട്. നമുക്ക് പറ്റുന്നില്ല. അപ്പോഴേക്കും ഇരകളുടെ സംഗമം. അതൊന്നും ഇല്ലായെന്നല്ല പറയുന്നത്. പക്ഷെ ഒരു ചുവട് മുന്നോട്ട് വെയ്ക്കാന്‍ ശ്രമിക്കുമ്പോഴേക്കും അത് മാധ്യമങ്ങള്‍ ആഘോഷിക്കും. മാധ്യമങ്ങളില്‍ ആഘോഷം വന്നാല്‍ അതില്‍ പ്രതികരിക്കാതിരുന്നാല്‍ അത് മോശമാണെന്ന് തോന്നലിലേക്ക് രാഷ്ട്രീയപാര്‍ട്ടികളുമെത്തും. ഇത് എല്ലാവര്‍ക്കുമുള്ള ഒരു പ്രശ്നമാണ്” പി ശ്രീരാമകൃഷണന്‍ പറഞ്ഞു.

കരിമണല്‍ ഖനനത്തിന് വേണ്ടി ശക്തമായി വാദിച്ച നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, കരിമണല്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താതിരിക്കുന്നതിലൂടെ കേരളത്തിന്‍റെ വലിയ സാധ്യതയെ തടഞ്ഞു വെച്ചിരിക്കുകയാണെന്ന് പറഞ്ഞു. കരിമണല്‍ ഖനനം ചെയ്യാനായിരുന്നുവെങ്കില് കേരളം ഖത്തര്‍ പോലെ സമ്പന്നമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വികസനവിരോധികള്‍ ഈ സാധ്യത ഇല്ലാതാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂസ് 18 ചാനലിലെ ‘റൈസിങ് കേരള’ പരിപാടിക്കിടെയായിരുന്നു ശ്രീരാമകൃഷണന്‍റെ പരാമര്‍ശങ്ങള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍