UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമങ്ങള്‍ ദലിത് എന്ന് പറയരുത്: ബോംബെ ഹൈക്കോടതി

ഹരിജന്‍, ഗിരിജന്‍, ദലിത് എന്നീ വാക്കുകള്‍ ഔദ്യോഗിക രേഖകളില്‍ ഉപയോഗിക്കരുതെന്ന് 2008ല്‍ തന്നെ ദേശീയ പട്ടികജാതി – പട്ടികവര്‍ഗ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു

മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ‘ദലിത്’ എന്ന് ഉപയോഗിക്കാതിരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തോട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്. സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ജസ്റ്റിസുമാരായ ബി.പി.ധര്‍മാധികാരി, ഇസെഡ്.എ.ഹഖ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. സര്‍ക്കാര്‍ രേഖകളില്‍ ‘ദലിത്’ പ്രയോഗം ഒഴിവാക്കണം എന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് പങ്കജ് മെശ്രാം എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് തീരുമാനം.

2017 നവംബറില്‍ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് ഇത്തരം നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ ആലോചിക്കുകയും 2018 മാര്‍ച്ചില്‍ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ആലോചനകള്‍ പുരോഗമിക്കുകയാണെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ എജിപി ഡി.പി.താക്കറെ കോടതിയെ അറിയിച്ചു. മാധ്യമങ്ങളിലും നിര്‍ദ്ദേശം നടപ്പാക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണ് കോടതി ഐ ആന്‍ഡ് ബി മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയത്.

നേരത്തേ, ദലിത് എന്ന വാക്ക് ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ ഉപയോഗിക്കരുതെന്ന കേരള പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ (പിആര്‍ഡി) ഉത്തരവിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഹരിജന്‍, ഗിരിജന്‍, ദലിത് എന്നീ വാക്കുകള്‍ ഔദ്യോഗിക രേഖകളില്‍ ഉപയോഗിക്കരുതെന്ന് 2008ല്‍ തന്നെ ദേശീയ പട്ടികജാതി – പട്ടികവര്‍ഗ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു എന്നായിരുന്നു പിആര്‍ഡിയുടെ വിശദീകരണം. എന്നാല്‍, ദലിത് എന്ന പ്രയോഗം നിരോധിക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്നാണ് സംസ്ഥാന പട്ടികജാതി – പട്ടികവര്‍ഗ കമ്മിഷന്‍ വ്യക്തമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍