UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മെഡിക്കൽ കമ്മീഷൻ ബിൽ ലോക് സഭ സ്റ്റാന്റിംഗ് കമ്മിറ്റിക്ക്; ഡോക്ടർമാരുടെ സമരം നിർത്തിവച്ചു

ബ്രിഡ്‌ജ് കോഴ്സ് പാസായവർക്ക് അലോപ്പതി ഡോക്ടറായി പ്രാക്ടീസ് ചെയ്യാമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. ഗ്രാമീണ മേഖലയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിനാണ് ഇത്തരത്തിൽ ഒരു മാറ്റം കൊണ്ടു വരുന്നത് എന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം.

ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തിവന്ന ഡോക്ടർമാരുടെ സമരം നിർത്തിവച്ചു. മെഡിക്കൽ കമ്മീഷൻ ബിൽ ലോക് സഭ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ട സാഹചര്യത്തിലാണ് സമരം പിൻവലിച്ചത്. അടുത്ത ബജറ്റ് സമ്മേളനത്തിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ ലോക് സഭ സ്പീക്കർ സ്റ്റാൻഡിങ് കമ്മിറ്റിക്ക് നിർദ്ദേശം നൽകി.

ബ്രിഡ്‌ജ് കോഴ്സ് പാസായവർക്ക് അലോപ്പതി ഡോക്ടറായി പ്രാക്ടീസ് ചെയ്യാമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. ഗ്രാമീണ മേഖലയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിനാണ് ഇത്തരത്തിൽ ഒരു മാറ്റം കൊണ്ടു വരുന്നത് എന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. എന്നാൽ ഇക്കാര്യം അംഗീകരിക്കാനാവില്ലെന്നായിരുന്നു ഐഎം‌എയുടെ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) നിലപാട്. ഇതര വൈദ്യ മേഖലകളിലുള്ള ഡോക്ടർമാരെ എം.ബി.ബി.എസ് ഡോക്ടർമാരായി പരിഗണിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. എം.ബി.ബി.എസ്. കഴിഞ്ഞവർക്കും നെക്സ്റ്റ് പരീക്ഷ പാസായാൽ മാത്രമേ പ്രാക്ടീസ് ചെയ്യാനാവൂ എന്നും ബില്ലിൽ വ്യവസ്ഥ യുണ്ടായിരുന്നു.

ബില്ലിലെ വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയോട് ഐഎംഎ ആവശ്യപ്പെട്ടിരുന്നു. ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധസൂചകമായി നടത്തിയ മെഡിക്കൽ ബന്ദിൽ രോഗികൾ വലഞ്ഞു.രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണിവരെയായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍