UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2011 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ താരം ഒത്തുകളി അന്വേഷണം നേരിടുന്നു; കോഴയില്‍ മുങ്ങി ടി 20 ടൂര്‍ണമെന്റ്കള്‍

ഫീല്‍ഡ് അംപയര്‍മാരുടെ വോക്കി ടോക്കികള്‍ വഴിയാണ് ഒത്തുകളിയുടെ ആളുകളായ സ്‌പോട്ടര്‍മാര്‍ കളിക്കാരുമായി ആശയവിനിമയം നടത്തുന്നതെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്ന താരത്തിനെതിരെ ഒത്തുകളി ആരോപണത്തില്‍ അന്വേഷണം. ഈ മാച്ച് ഫിക്‌സിംഗ് സിന്‍ഡിക്കേറ്റ് കഴിഞ്ഞ ജൂലായില്‍ ജയ്പൂരില്‍ ഒരു ട്വന്റി 20 ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. രാജ്പുത്താന പ്രീമിയര്‍ ലീഗ് (ആര്‍പിഎല്‍) എന്ന ടൂര്‍ണമെന്റ് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം തന്നെ ബിസിസിഐയുടെ ആന്റി കറപ്ഷന്‍ സെക്യൂരിറ്റി യൂണിറ്റ് അന്വേഷണം തുടങ്ങിയിരുന്നു. പിന്നീട് ബിസിസിഐയുടെ പരാതിയില്‍ രാജസ്ഥാന്‍ പൊലീസ് അന്വേഷണം തുടങ്ങുകയും പൊലീസിലെ സിഐഡി വിഭാഗത്തിന് അന്വേഷണം കൈമാറുകയും ചെയ്തു.

അവസാന ഓവറില്‍ ബൗളര്‍ മനപൂര്‍വം എട്ട് വൈഡുകള്‍ ഉണ്ടാക്കിയതുള്‍പ്പടെയുള്ള ഒത്തുകളിയുടെ ഉദാഹരണമാണ് പുറത്തുവരുന്നത്. ടൂര്‍ണമെന്റിന്റെ സംഘാടകര്‍, കളിക്കാര്‍, അംപയര്‍മാര്‍ തുടങ്ങിയവരടക്കം 14 പേരെ കഴിഞ്ഞ ജൂലായില്‍ ജയ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് മുന്‍ ഇന്ത്യന്‍ താരത്തെക്കുറിച്ചുള്ള വിവരം കിട്ടിയത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് കോള്‍ രേഖകള്‍ പരിശോധിച്ചു വരുകയാണ്. ഫീല്‍ഡ് അംപയര്‍മാരുടെ വോക്കി ടോക്കികള്‍ വഴിയാണ് ഒത്തുകളിയുടെ ആളുകളായ സ്‌പോട്ടര്‍മാര്‍ കളിക്കാരുമായി ആശയവിനിമയം നടത്തുന്നതെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വോക്കി ടോക്കികളും മറ്റും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇത്തരത്തില്‍ ഒത്തുകളി നടന്നതായി സംശയിക്കുന്ന ആറോളം ടി 20 ടൂര്‍ണമെന്റുകള്‍ ബിസിസിഐ പരിശോധിക്കുന്നുണ്ട്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍