UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ കൂട്ടക്കൊലയെന്ന് പ്രചാരണം: ഇതരസംസ്ഥാനതൊഴിലാളികള്‍ നാടുവിടുന്നതായി പരാതി

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞതായി അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നു

സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടക്കൊല ചെയ്യുന്നതായി പ്രചാരണം വ്യാപകമായതിനെതുടര്‍ന്ന് തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിടുന്നതായി പരാതി. സമൂഹ മാധ്യമങ്ങളിലാണ് ഇത്തരത്തിലുളള പ്രചാരണം നടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഹോട്ടല്‍ തൊഴില്‍ രംഗത്തുളളവര്‍ ഇത്തരം പ്രചാരണത്തെ ഭയന്ന് കൂട്ടത്തോടെ നാടുവിടുന്നതായി കേരള ഹോട്ടല്‍ ആന്റ് റസറ്റോറന്റ് അസോസിയേഷന്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് ടൗണ്‍ പൊലിസിലാണ് പരാതി നല്‍കിയത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞതായി അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍