UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സവര്‍ണനു പിന്നാലെ ഇറങ്ങിയ അവസാന പിന്നാക്കക്കാരനെയും പിന്തിരിപ്പിക്കണം; വെള്ളാപ്പള്ളിയോട് ജി സുധാകരന്‍

ശബരിമല വിഷയത്തില്‍ വെള്ളാപ്പള്ളിയുടെ നിലപാടുകളെയാണ് മന്ത്രി അഭിനന്ദിക്കുന്നത്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അഭിനന്ദിച്ച് മന്ത്രി ജി. സുധാകരന്‍. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളുടെ പേരിലാണ് വെള്ളാപ്പള്ളിക്ക് സുധാകരന്റെ വക പ്രശംസ. ശബരിമലയിലെ തന്ത്രി പൗരോഹിത്യത്തിന്റെ വലയില്‍ വീഴാതെ, പുരോഗമന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങാതെ സ്വഭിപ്രായങ്ങള്‍ നിര്‍ഭയം തുറന്ന് പറയുന്ന എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം ശ്രദ്ധേയമാണെന്നാണ് സുധാകരന്‍ ചൂണ്ടിക്കാണിക്കുന്നത്.

പിന്നാക്ക സമുദായത്തില്‍ നിന്ന് സവര്‍ണ്ണ പൗരോഹിത്യത്തിന്റെ പിന്നാലെ ഇറങ്ങിയ അവസാനത്തെ പിന്നാക്കക്കാരനെയും പിന്തിരിപ്പിക്കാന്‍ വെള്ളാപ്പള്ളി എല്ലാ സ്വാധീനവും ചെലുത്തണമെന്നും ജി സുധാകരന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ മുന്നാക്ക സമുദായത്തിലെ വിശ്വാസികളെയും പുരോഗമനവാദികളെയും ഒപ്പം കൂട്ടാനും വെള്ളാപ്പള്ളി ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരെ വെള്ളിപ്പാള്ളി ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഒരിക്കലും ശത്രുതാപരമായി കാണുന്നില്ലെന്നും വെള്ളാപ്പള്ളിയുടെ നിര്‍ഭയമായ ഫ്യൂഡല്‍ വിരുദ്ധ സവര്‍ണ്ണ പൗരോഹിത്യ വിരുദ്ധ വിമര്‍ശനങ്ങളും സാമൂഹ്യ നീതിക്കായി ക്ഷേത്രങ്ങളുടെ ദുരവസ്ഥ ചൂണ്ടികാണിക്കുന്നതും സത്യമാണെന്നും അത് എല്ലാവര്‍ക്കും സ്വീകാര്യമായതാണെന്നും മന്ത്രിജി സുധാകരന്‍ വ്യക്തമാക്കുന്നു. വെള്ളാപ്പള്ളിയിലെ നേര് എന്ന തലക്കോട്ടോടെ തന്റെ ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പിലാണ് മന്ത്രി ജി സുധാകരന്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

വിമോചന സമരത്തിന്റെ മേല്‍മുണ്ടും പുതച്ചിരിക്കുന്ന സുകുമാരന്‍ നായര്‍ക്ക് വെള്ളാപ്പള്ളിയെന്ന കേരളത്തിന്റെ മറുപടി

ശബരിമലയുടെ പേരില്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്ന ഈഴവരോടാണ്; ആരാണ് ലളിത എന്നറിയാമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍