ഡിഎംകെ എംഎല്‍എമാരോടും നിര്‍വാഹകസമിതി അംഗങ്ങളോടും അടിയന്തരമായി ചെന്നൈയിലെത്താന്‍ പാര്‍ട്ടി നേതൃത്വത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കരുണാനിധിയുടെ വീടിന് സമീപത്തും ചെന്നൈ നഗരത്തില്‍ പൊതുവായും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ ആരോഗ്യനില മോശമായി തുടരുന്നു. കരുണാനിധിയുടെ ആരോഗ്യനില അല്‍പ്പം മോശമായതായി ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചിരുന്നു. വിവരമറിഞ്ഞതിന് തുടര്‍ന്ന് വിവിധ കക്ഷി നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും കരുണാനിധിയുടെ വീട്ടിലെത്തി തുടങ്ങി. ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, എഐഎഡിഎംകെ മന്ത്രിമാര്‍, നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ തുടങ്ങിയവര്‍ കരുണാനിധിയുടെ വസതിയിലെത്തി മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എംകെ സ്റ്റാലിനുമായി കമല്‍ സംസാരിച്ചു. 94കാരനായ കരുണാനിധിക്ക് വേണ്ടി ആശുപത്രിക്ക് സമാനമായ സൗകര്യങ്ങള്‍ വീട്ടില്‍ തന്നെ ഒരുക്കിയിരിക്കുകയാണ്. ഡിഎംകെ എംഎല്‍എമാരോടും നിര്‍വാഹകസമിതി അംഗങ്ങളോടും അടിയന്തരമായി ചെന്നൈയിലെത്താന്‍ പാര്‍ട്ടി നേതൃത്വത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കരുണാനിധിയുടെ വീടിന് സമീപത്തും ചെന്നൈ നഗരത്തില്‍ പൊതുവായും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
‘വാര്‍ധക്യസഹജമായ ചില ബുദ്ധിമുട്ടുകളില്‍ കരുണാനിധിയുടെ ആരോഗ്യത്തില്‍ നേരിയ പ്രശ്‌നങ്ങളുണ്ട്. മൂത്രാശയത്തിലെ അണുബാധ കാരണമുണ്ടായ പനിക്കാണ് നിലവില്‍ ചികിത്സ നല്‍കുന്നത്. 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഴ്‌സുമാരുടെയും മെഡിക്കല്‍ വിദഗ്ധരുടെയും ഒരു സംഘം കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടില്‍ ആശുപത്രിക്കു സമാനമായ ചികിത്സാസൗകര്യങ്ങള്‍ നല്‍കി വരുന്നു’- കാവേരി ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ.അരവിന്ദന്‍ സെല്‍വരാജ് അറിയിപ്പില്‍ വ്യക്തമാക്കി. കരുണാനിധിയെ കാണുന്നതിന് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡിഎംകെ സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.എന്‍.അണ്ണാദുരൈയുടെ മരണത്തെത്തുടര്‍ന്ന് 1969 ജൂലൈ 27നാണ് കരുണാനിധി പാര്‍ട്ടി തലപ്പത്തെത്തുന്നത്. കരുണാനിധി പാര്‍ട്ടി അധ്യക്ഷനായിട്ട് 50 വര്‍ഷമാവുകയാണ്. ഇതിന്റെ ആഘോഷ പരിപാടികള്‍ തുടങ്ങുന്നതിനായി സ്റ്റാലിന്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ കരുണാനിധിയുടെ ആരോഗ്യനില മോശമായതിനാല്‍ സ്റ്റാലിന്‍ പൊതുപരിപാടികളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.