ബിജെപിയുടെ ഗ്യാന്‍ദേവ് അഹൂജയാണ് സംഭവം നടന്ന രാംഗഢ് മണ്ഡലത്തിലെ എംഎല്‍എ. കൊല്ലപ്പെട്ടത് പശുകടത്തുകാരനാണ് എന്നായിരുന്നു ഗ്യാന്‍ദേവിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം പെഹ്ലു ഖാനെ ആള്‍ക്കുട്ടം തല്ലിക്കൊന്നപ്പോളും ന്യായീകരണവുമായി ഗ്യാന്‍ദേവ് എത്തിയിരുന്നു.
“നിനക്കൊന്നും ഞങ്ങളെ ഒന്നും ചെയ്യാനാകില്ല, ഞങ്ങള്‍ എംഎല്‍എയുടെ ആളുകളാണ്” എന്നാണ് അല്‍വാറിലെ കൊലയാളികള്‍ പറഞ്ഞത് എന്ന് കൊല്ലപ്പെട്ട രക്ബര്‍ ഖാന്റെ സുഹൃത്ത് അസ്ലം പൊലീസിനോട് പറഞ്ഞു. പൊലീസിന് എഴുതി നല്കിയ മൊഴിയിലാണ് അസ്ലം ഇക്കാര്യം പറഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയുടെ ഗ്യാന്‍ദേവ് അഹൂജയാണ് സംഭവം നടന്ന രാംഗഢ് മണ്ഡലത്തിലെ എംഎല്‍എ. കൊല്ലപ്പെട്ടത് പശുകടത്തുകാരനാണ് എന്നായിരുന്നു ഗ്യാന്‍ദേവിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം പെഹ്ലു ഖാനെ ആള്‍ക്കുട്ടം തല്ലിക്കൊന്നപ്പോളും ന്യായീകരണവുമായി ഗ്യാന്‍ദേവ് എത്തിയിരുന്നു.
ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ക്രൂരമായ ഇന്ത്യയാണ് എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അല്‍വാറിലെ ആള്‍ക്കൂട്ട കൊലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ വര്‍ഷം രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.