UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2016ല്‍ വിദേശത്തേയ്ക്ക് മുങ്ങിയ പീസ് സ്‌കൂള്‍ എംഡി അക്ബറിന്റെ അറസ്റ്റ് ഖത്തറിലേയ്ക്കുള്ള യാത്രയ്ക്കിടെ

പബ്ലിഷിംഗ് ഹൗസായ മുംബൈയിലെ ബുറൂജ് റിയലൈസേഷനുമായി ബന്ധപ്പെട്ടവരെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് അക്ബര്‍ വിദേശത്തേയ്ക്ക് കടന്നത്.

മതവിദ്വേഷ പ്രചരണത്തിലൂടെ കുപ്രസിദ്ധി നേടിയ കൊച്ചിയിലെ വിവാദ സ്‌കൂള്‍, പീസ് ഇന്റര്‍നാഷണലിന്റെ എംഡി എംഎം അക്ബറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നാണ്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്ന് ഖത്തറിലേയ്ക്ക് പോവുകയായിരുന്നു അക്ബര്‍. 2016 ഒക്ടോബറില്‍ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തത് മതവിദ്വേഷം പ്രചരിപ്പിക്കുന്ന പാഠഭാഗത്തെ തുടര്‍ന്നാണ്. പീസ് സ്‌കൂള്‍ എംഡി എംഎം അക്ബറിനും പുസ്തകത്തിന്റെ പബ്ലിഷേഴ്‌സിനും എതിരെ കേസെടുത്തിരുന്നു. പബ്ലിഷിംഗ് ഹൗസായ മുംബൈയിലെ ബുറൂജ് റിയലൈസേഷനുമായി ബന്ധപ്പെട്ടവരെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് അക്ബര്‍ വിദേശത്തേയ്ക്ക് കടന്നത്.

13 സിബിഎസ്ഇ സ്‌കൂളൂകള്‍ നടത്തുന്ന പീസ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ 2016 ജൂണ്‍ മുതല്‍ പൊലീസിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടേയും നിരീക്ഷണത്തിലാണ്. ഇരുപതിലധികം മലയാളി യുവാക്കളെ കാണാതായതിന് ശേഷമായിരുന്നു ഇത്. ഇവര്‍ ഐഎസില്‍ ചേരുന്നതിനായി വിദേശത്തേയ്ക്ക് കടന്നതായാണ് സൂചന. ഇക്കൂട്ടത്തിലുള്ള കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റഷീദ്, പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ട്രെയ്‌നറായിരുന്നു. അബ്ദുള്‍ റഷീദിന്റെ ഭാര്യമാരായ അയിഷയും യാസ്്മിന്‍ അഹമ്മദും പീസ് സ്‌കൂള്‍ ഫൗണ്ടേഷന്റെ വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യാസ്മിന്‍ അഹമ്മദിനെ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാബൂളില്‍ ഐഎസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാനുള്ള യാത്രയായിരുന്നു ഇതെന്നാണ് പൊലീസ് ആരോപിച്ചത്.

പീസ് സ്കൂള്‍ ഒറ്റപ്പെട്ട ഒന്നല്ല

അക്ബറും ശശികലയും ആളെക്കൊല്ലി മതങ്ങളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍