UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: എം മുരളി യുഡിഎഫ് സ്ഥാനാര്‍ത്ഥി?

ല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും ബിജെപി സ്ഥാനാര്‍ത്ഥിയായി പിഎസ് ശ്രീധരന്‍ പിള്ളയും രംഗത്ത് വരുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് എം മുരളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതായി റിപ്പോര്‍ട്ട് വരുന്നത്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എം മുരളി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും ബിജെപി സ്ഥാനാര്‍ത്ഥിയായി പിഎസ് ശ്രീധരന്‍ പിള്ളയും രംഗത്ത് വരുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് എം മുരളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതായി റിപ്പോര്‍ട്ട് വരുന്നത്. മണ്ഡലത്തിലെ നിര്‍ണായകമായ നായര്‍ വോട്ടുകള്‍ നേടാന്‍ മുരളിക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എ ആയിരുന്ന കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുന്നത് അഭിമാനപ്രശ്‌നമായാണ് കോണ്‍ഗ്രസ് കാണുന്നത്. ആര്‍എസ്എസിന്റെ ശക്തമായ സ്വാധീന മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ചെങ്ങന്നൂര്‍ മണ്ഡലം സംസ്ഥാനത്ത് തങ്ങള്‍ക്ക് ജയസാധ്യതയുള്ള സീറ്റുകളിലൊന്നായാണ് ബിജെപി കാണുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍