ഇരുപതംഗ സംഘമാണ് ഇന്നലെ രാത്രി അക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അജ്മല്‍ വഹോനിയയ്ക്കെതിരെ 32 മോഷണ കേസുകളും കലാപ കേസുകളുമുണ്ടെന്നാണ് പൊലീസ് പറയുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗുജറാത്തിലെ ദഹോദില്‍ മോഷണം ആരോപിച്ച് 22 വയസുള്ള യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. അജ്മല്‍ വഹോനിയ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഭാരു മാഥുറിനെ (25) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ രണ്ടുപേരേയും തല്ലിക്കൊന്നത്. ഇരുപതംഗ സംഘമാണ് ഇന്നലെ രാത്രി അക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അജ്മല്‍ വഹോനിയയ്ക്കെതിരെ 32 മോഷണ കേസുകളും കലാപ കേസുകളുമുണ്ടെന്നാണ് പൊലീസ് പറയുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.