UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൊബൈൽ നമ്പർ 13 ഡിജിറ്റ് ആകും; നമ്പർ മാറില്ലെന്ന് അധികൃതർ

നിലവിലെ 10 അക്ക നമ്പര്‍ 13 അക്ക നമ്പറിലേയ്ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ പോര്‍ട്ട് ആകും. ഡിസംബര്‍ 31നകം നടപടി പൂര്‍ത്തിയാകും.

മൊബൈൽ നമ്പർ ഇനി മുതല്‍ 13 ഡിജിറ്റ് ആകും. അതേസമയം നമ്പർ മാറില്ലെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഉള്ള പത്ത് അക്ക നമ്പർ തുടരും. അതിന് മുന്നിൽ 3 നമ്പരുകൾ കൂടി വരും. അത് സംസ്ഥാന ഡിജിറ്റായോ, സർവ്വീസ് പ്രൊഡറുടെ ഡിജിറ്റായോ വരും. രാജ്യവ്യാപകമായി പുതിയ മൊബൈൽ ദാതാക്കൾക്ക് നമ്പർ നൽകാൻ കഴിയാത്ത സ്ഥിതിയിലാണ് പുതിയ നമ്പർ വർദ്ധിപ്പിക്കുന്നത്. എന്നാൽ ഇതിന്റെ പ്രാഥമിക പ്രവർത്തനം മാത്രമേ ആയിട്ടുള്ളൂ. ഇത് നിലവിൽ വന്നാൽ ലാൻഡ് ലൈനിൽ നിന്നും മൊബൈലിലേക്കും, തിരിച്ചും നമ്പർ പോർട്ട് ചെയ്യാനാകും.

ടെലികോം വകുപ്പ് ഇത് സംബന്ധിച്ച് എല്ലാ ലെികോം കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. നിലവിലെ 10 അക്ക നമ്പര്‍ 13 അക്ക നമ്പറിലേയ്ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ പോര്‍ട്ട് ആകും. ഡിസംബര്‍ 31നകം നടപടി പൂര്‍ത്തിയാകും. ഉപഭോക്താക്കള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. തങ്ങളുടെ ഹാര്‍ഡ്‌വെയര്‍ ദാതാക്കളായ ZTEയ്ക്കും നോക്കിയയ്ക്കും ബിഎസ്എന്‍എല്‍ ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിക്കഴിഞ്ഞു. ജനുവരി എട്ടിന് ചേര്‍ന്ന യോഗത്തില്‍ ടെലികോം വകുപ്പ് ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍