UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി കോണ്‍ഗ്രസുകാരേക്കാള്‍ മികച്ച ഭരണാധികാരിയെന്ന് കെവി തോമസ്; നല്ല മാനേജരെന്നാണ് ഉദ്ദേശിച്ചതെന്ന് തിരുത്ത്

സ്വന്തം തീരുമാനങ്ങളും നടപടികളും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിവുള്ള ഭരണാധികാരിയാണ് മോദി എന്നാണ് കെവി തോമസ് പറഞ്ഞത്. ഇക്കാര്യം തനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ആശയവിനിമയത്തിന് കംഫര്‍ട്ടബിള്‍ മോദിയാണ് എന്നും തോമസ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച ഭരണാധികാരിയാണ് എന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ് എംപി. കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ആശയവിനിമയം നടത്താന്‍ സുഗമം മോദിയുമായാണെന്നും കെവി തോമസ് പറഞ്ഞിരുന്നു. ദേശീയ മാനേജ്‌മെന്റ് സമ്മേളനത്തിന്റെ സമാപന ചടങ്ങിലാണ് കെവി തോമസ് ഇക്കാര്യം പറഞ്ഞത്. അതേസമയം ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടിയതിനെ തുടര്‍ന്ന്, മോദി നല്ല മാനേജര്‍ ആണ് എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നാണ് കെവി തോമസ് പറഞ്ഞത്. തന്‍റെ വാക്കുകള്‍ കേട്ടവര്‍ തെറ്റിദ്ധരിച്ചതാണ് എന്നും സത്യത്തില്‍ താന്‍ മോദിയെ പുകഴ്ത്തിയതല്ലെന്നും കെവി തോമസ് പറഞ്ഞു.

സ്വന്തം തീരുമാനങ്ങളും നടപടികളും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിവുള്ള ഭരണാധികാരിയാണ് മോദി എന്നാണ് കെവി തോമസ് പറഞ്ഞത്. ഇക്കാര്യം തനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ആശയവിനിമയത്തിന് കംഫര്‍ട്ടബിള്‍ മോദിയാണ് എന്നും തോമസ് പറഞ്ഞു. നോട്ട് നിരോധനം, ജി എസ് ടി തുടങ്ങിയവയിലെ പ്രതികരണങ്ങളെ നേരിട്ട മോദിയുടെ രീതിയെ പറ്റി കെവി തോമസ് പറഞ്ഞിരുന്നു. ജനങ്ങളെ കാര്യങ്ങള്‍ വിശ്വസിപ്പിക്കാനുള്ള കഴിവ് മോദിക്കുണ്ട്. എല്ലാ പ്രശ്‌നങ്ങളേയും സവിശേഷമായ മാനേജ്‌മെന്റ് വൈദഗ്ധ്യത്തോടെയാണ് മോദി കൈകാര്യം ചെയ്യുന്നതെന്നും കെവി തോമസ് അഭിപ്രായപ്പെട്ടിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍