UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്? തൂത്തുക്കുടി വെടിവയ്പില്‍ പൊട്ടിത്തെറിച്ച് സ്റ്റാലിന്‍

മോദിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന് പറയുന്നു. അതല്ല, മോദി ഏതെങ്കിലും വിദേശ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണോ? എനിക്കിപ്പോള്‍ സംശയമുണ്ട് – സ്റ്റാലിന്‍ പറഞ്ഞു.

തൂത്തുക്കുടി വെടിവയ്പിലും കൂട്ടക്കൊലയിലും പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍. മോദി ഏതെങ്കിലും വിദേശ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണോ എന്ന് സ്റ്റാലിന്‍ ചോദിച്ചു. ഇത്രയും വലിയൊരു സംഭവമുണ്ടായിരിക്കുന്നു. തമിഴ്‌നാട് ഇന്ത്യയിലാണ്. മോദിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന് പറയുന്നു. അതല്ല, മോദി ഏതെങ്കിലും വിദേശ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണോ? എനിക്കിപ്പോള്‍ സംശയമുണ്ട് – സ്റ്റാലിന്‍ പറഞ്ഞു.

ഇന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ 13 പേര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടിരിക്കുന്നു. 50-60 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. മോദി ഇവിടെ വരേണ്ടതുണ്ടായിരുന്നു. അല്ലെങ്കില്‍ ഒരു കേന്ദ്ര മന്ത്രിയെ അദ്ദേഹം അയയ്ക്കണമായിരുന്നു. ഇതൊന്നുമില്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ കുടുംബങ്ങളെ സമാധാനിപ്പിക്കുന്ന സന്ദേശം നല്‍കണമായിരുന്നു. ഇത് ലജ്ജാകരമാണ് – സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമിയേയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തേയും സ്റ്റാലിന്‍ വിമര്‍ശിച്ചു. വെടിവയ്പ് സ്വാഭാവിക പ്രതികരണമാണെന്നും അക്രമത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധ ശക്തികളാണെന്നും പറഞ്ഞാണ് സംഭവത്തെ മുഖ്യമന്ത്രി ന്യായീകരിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍