UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഹ്രു മ്യൂസിയത്തില്‍ നിന്ന് നെഹ്രുവിനെ പുറത്താക്കാന്‍ മോദി സര്‍ക്കാര്‍; എല്ലാ പ്രധാനമന്ത്രിമാരുടേയും മ്യൂസിയമാക്കും

മ്യൂസിയത്തിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണെന്ന് നയന്‍ജോത് ലാഹിരി ചൂണ്ടിക്കാട്ടി. കാര്യമായി അറ്റകുറ്റപ്പണി നടത്തി നവീകരീച്ചിട്ടുള്ള എന്‍എംഎംഎല്‍ ചെയര്‍മാന്റെ ഓഫീസ് മുറി മാത്രമാണ്. ഒന്നാം നിലയില്‍ യാതൊരു പണിയും നടന്നിട്ടില്ല.

ന്യൂഡല്‍ഹിലെ തീന്‍ മൂര്‍ത്തി ഭവന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഔദ്യോഗിക വസതിയായിരുന്നു. നെഹ്രുവിന്റെ മരണ ശേഷം നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയാക്കി (എന്‍എംഎംഎല്‍) ഇത് മാറ്റി. ഇപ്പോള്‍ നെഹ്രു മ്യൂസിയം എല്ലാ പ്രധാനമന്ത്രിമാരുടേയും മ്യൂസിയമാക്കി മാറ്റാനുള്ള നീക്കമാണ് വിവാദമായിരിക്കുന്നത്. എന്‍എംഎംഎല്‍ ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് വിവാദം ശക്തമായിരിക്കുന്നത്. യോഗത്തില്‍ ഭൂരിഭാഗം പേരും നെഹ്രു മ്യൂസിയത്തെ ഇത്തരത്തില്‍ മാറ്റുന്നതിനെ അനുകൂലിച്ചതായി ഡയറക്ടര്‍ ശക്തി സിന്‍ഹി അവകാശപ്പെടുമ്പോള്‍ യോഗത്തില്‍ ഇത്തരത്തില്‍ യാതൊരു അഭിപ്രായം തേടലോ വോട്ടിംഗോ ഉണ്ടായില്ലെന്നാണ് ബോര്‍ഡ് അംഗങ്ങളായ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും ചരിത്രകാരന്‍ നയന്‍ജോത് ലാഹിരിയും പറയുന്നത്.

മ്യൂസിയത്തിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണെന്ന് നയന്‍ജോത് ലാഹിരി ചൂണ്ടിക്കാട്ടി. കാര്യമായി അറ്റകുറ്റപ്പണി നടത്തി നവീകരീച്ചിട്ടുള്ളത് എന്‍എംഎംഎല്‍ ചെയര്‍മാന്റെ ഓഫീസ് മുറി മാത്രമാണ്. ഒന്നാം നിലയില്‍ യാതൊരു പണിയും നടന്നിട്ടില്ല. ജവഹര്‍ലാല്‍ നെഹ്രുവും മറ്റ് നേതാക്കളുമുള്ള പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിന്റെ ഇന്‍സ്റ്റാളേഷന്‍ നെഹ്രു മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. എന്നാല്‍ ഇത് അടച്ചിട്ടിരിക്കുകയാണ്. നെഹ്രുവിന്റെ സംഭാവനകളുടെ പ്രാധാന്യം കുറക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് നവ്‌ജോത് ലാഹിരി ചൂണ്ടിക്കാട്ടി.

നുണ പറഞ്ഞു പോലും സംഘപരിവാറിന് മോഷ്ടിക്കാന്‍ കഴിയാത്ത നെഹ്റു

‘മോദിക്ക്‌ നെഹ്രു ആരുമല്ലായിരിക്കും; പക്ഷെ, ഇന്ത്യയ്ക്ക് തലയുയർത്തി പറയാൻ ഒറ്റ പ്രധാനമന്ത്രിയേ ഉണ്ടായിട്ടുള്ളൂ’

ചെറിയ ഇന്ത്യയുടെ വലിയ നെഹ്രു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍