UPDATES

വിദേശം

പാകിസ്താനിലെ ക്വെറ്റയില്‍ സ്‌ഫോടനം: 20ലധികം പേര്‍ കൊല്ലപ്പെട്ടു

പോളിംഗ് സ്‌റ്റേഷനിലേയ്ക്ക് ഇരച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് തടഞ്ഞപ്പോള്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഒരു പ്രാദേശിക ഭരണകൂട പ്രതിനിധിയെ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്താനില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ക്വെറ്റയില്‍ പോളിംഗ് സ്‌റ്റേഷന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 20ലധികം പേര്‍ കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോളിംഗ് സ്‌റ്റേഷനിലേയ്ക്ക് ഇരച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് തടഞ്ഞപ്പോള്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഒരു പ്രാദേശിക ഭരണകൂട പ്രതിനിധിയെ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗ് നവാസും തമ്മിലാണ് പ്രധാന പോരാട്ടം. അഭിപ്രായ സര്‍വേകള്‍ മുന്‍തൂക്കം നല്‍കുന്നത് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കാണ്.

ഇമ്രാന്‍ ഖാന് അനുകൂലമായ പ്രചാരണത്തിനും എതിരാളികളെ ആക്രമിക്കുന്നതിനും സൈന്യം രഹസ്യമായി പിന്തുണ നല്‍കിയിട്ടുണ്ട് എന്ന ആരോപണം ശക്തമാണ്. പോളിംഗ് സ്‌റ്റേഷനുകള്‍ക്കകത്ത് സൈനിക ഉദ്യോഗസ്ഥരെ നിയമിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വിവാദമാവുകയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. എട്ട് ലക്ഷത്തിനടുത്ത് പൊലീസ്, സൈനിക ഉദ്യോഗസ്ഥരെയാണ് രാജ്യത്തെ 85,000ത്തിലധികം വരുന്ന പോളിംഗ് സ്‌റ്റേഷനുകളില്‍ നിയോഗിച്ചിരിക്കുന്നത്.

2013ന്് ശേഷം പാകിസ്താനില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ സര്‍ക്കാരാണ് ഇത്. പഞ്ചാബ് പ്രവിശ്യയിലെ ഫലം നവാസ് ഷരീഫിന്റെയും ഇമ്രാന്‍ ഖാന്റെയും പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാകും. ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയെയും എഴുതിതള്ളാനാകില്ല. തന്നെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലാക്കിയതിന് പിന്നില്‍ പാക് ആര്‍മിയുടെ ഗൂഢാലോചനയാണെന്നാണ് നവാസ് ഷരീഫിന്റെ ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍