UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബൈയില്‍ ചെറുവിമാനം തകര്‍ന്ന് അഞ്ച് മരണം

2014ല്‍ യുപി സര്‍ക്കാരില്‍ നിന്ന് മുംബൈ കമ്പനി വാങ്ങിയതാണ് ഈ വിമാനം. അലഹബാദില്‍ വച്ച് വിമാനം ഒരു അപകടത്തില്‍ പെട്ടതിന് ശേഷമായിരുന്നു ഇത്. 12 പേര്‍ക്കിരിക്കാവുന്ന വിമാനം 1995ലാണ് യുപി സര്‍ക്കാര്‍ വാങ്ങിയത്.

മുംബൈയില്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റിലേയ്ക്ക് ചെറുവിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനൊരുങ്ങവേയാണ് ഘട്‌കോപാറില്‍ വിമാനം തകര്‍ന്നുവീണത്. വിമാനത്തിലെ രണ്ട് പൈലറ്റുമാരും രണ്ട് മെയ്ന്റനന്‍സ് എഞ്ചിനിയര്‍മാരുമാണ് മരിച്ചത്. പൈലറ്റുമാരില്‍ ഒരാളും എഞ്ചിനിയറും വനിതളാണ്. ഒരു പ്രദേശവാസിയും മരിച്ചു.

ജുഹു എയര്‍ സ്ട്രിപ്പില്‍ നിന്ന് പരീക്ഷണ പറക്കലിനായി പോയ ബീച്ച്ക്രാഫ്റ്റ് കിംഗ് എയര്‍ സി 90 വിമാനമാണ് തകര്‍ന്നുവീണത് എന്ന് ഡയറക്ടറ്റേ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പറയുന്നു. 2014ല്‍ യുപി സര്‍ക്കാരില്‍ നിന്ന് മുംബൈ കമ്പനി വാങ്ങിയതാണ് ഈ വിമാനം. അലഹബാദില്‍ വച്ച് വിമാനം ഒരു അപകടത്തില്‍ പെട്ടതിന് ശേഷമായിരുന്നു ഇത്. 12 പേര്‍ക്കിരിക്കാവുന്ന വിമാനം 1995ലാണ് യുപി സര്‍ക്കാര്‍ വാങ്ങിയത്.

വിമാനം തകരാന്‍ പോവുകയാണെന്ന് ഉറപ്പായ ഘട്ടത്തില്‍ ജനവാസ മേഖലയല്ലാത്ത ഒന്ന് പൈലറ്റ് തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അടക്കമുള്ള മുഖ്യ പൈലറ്റിന്റെ ധീരതയെ അഭിനന്ദിച്ചും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയും രംഗത്തെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍