UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാള്‍ട്ട മാധ്യമപ്രവര്‍ത്തകയുടെ വധം: വിരല്‍ ചൂണ്ടുന്നത് അന്വേഷണത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ അപകടങ്ങള്‍

സെപ്തംബര്‍ മാസത്തില്‍ ഇന്ത്യയില്‍ ഗൗരി ലങ്കേഷിന്റേയും ശാന്തനു ഭൗമിഖിന്റേയും കൊലപാതകം വര്‍ദ്ധിച്ചുവരുന്ന മാധ്യമ വിരുദ്ധ നീക്കത്തിന്റെ ഉദാഹരണമാണെന്നും യോഗം അഭിപ്രായപെട്ടു

അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകയും നിര്‍ഭയ ബ്ലോഗറുമായ മാള്‍ട്ട സ്വദേശി ഡഫിന്‍ കരോണ ഗലീസിയ യുടെ കൊലപാതകം അടിവരയിടുന്നത് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന്റെ അപകടങ്ങളാണെന്ന് അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരുടേയും എഡിറ്റര്‍ മാരുടേയും കൂട്ടായ്മ അഭിപ്രായപെട്ടു. മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ലക്ഷ്യം വെച്ചുളള ആക്രമണങ്ങള്‍ കൂടി വരന്നതിന്റെ വ്യക്തമാത സൂചനയാണ് ഗലീസിയയുടെ വധമെന്നും ദില്ലിയില്‍ ചേര്‍ന്ന യോഗം നിരീക്ഷിച്ചു. ജനാധിപത്യ രാജ്യങ്ങളില്‍ പോലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഇടം വല്ലാതെ ചുരുങ്ങുകയും അസഹിഷ്ണുത വര്‍ദ്ധിക്കുന്നതായും സംഘം വിലയിരുത്തി.

പ്രൊഫഷണല്‍ ജേണലിസറ്റുകളുടേയും എഡിറ്റര്‍മാരുടേയും ബ്ലോഗര്‍മാരുടേയും സംഘടനയായ ദക്ഷിണേഷ്യന്‍ മീഡിയ പ്രതിരോധ നെറ്റവര്‍ക്ക് (എസ്എഎംഡിഇഎന്‍) ആഭിമുഖ്യത്തിലാണ് യോഗം ചേര്‍ന്നത്. ” ആനുകൂല്യവും ഭയവുമില്ലാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ തൊഴില്‍ ചെയ്യാനുളള അവകാശത്തിനുമേല്‍ ഇരുള്‍ വീഴ്ത്തിയിരിക്കുകയാണ് ഒടുവിലത്തെ സംഭവങ്ങള്‍” എന്നും യോഗം നിരീക്ഷിച്ചു. മാള്‍ട്ട സര്‍ക്കാര്‍ ഗലീസിയയുടെ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും യോഗം ആവിശ്യപ്പെട്ടു.

സെപ്തംബര്‍ മാസത്തില്‍ ഇന്ത്യയില്‍ ഗൗരി ലങ്കേഷിന്റേയും ശാന്തനു ഭൗമിഖിന്റേയും കൊലപാതകം വര്‍ദ്ധിച്ചുവരുന്ന മാധ്യമ വിരുദ്ധ നീക്കത്തിന്റെ ഉദാഹരണമാണെന്നും യോഗം അഭിപ്രായപെട്ടു. യോഗത്തില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളള പ്രമുഖ എഡിറ്റര്‍മാര്‍, ജേണലിസറ്റുകള്‍, ബ്ലോഗേര്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍