UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമാസ് പള്ളിയ്ക്കകത്ത് മതി, പുറത്ത് വേണ്ട: ഹരിയാന മുഖ്യമന്ത്രി ഖട്ടര്‍

പൊതുസ്ഥലങ്ങളില്‍ നമാസ് നടത്തുന്നത് വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടണ്ടെന്നും ഇത് നിരീക്ഷിച്ചുവരുകയാണെന്നും ഖട്ടര്‍ പറഞ്ഞിരുന്നു. പൊതുസ്ഥലങ്ങളില്‍ നമാസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി പോലുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

നമാസ് പള്ളികള്‍ക്കകത്ത് നിര്‍വഹിച്ചാല്‍ മതിയെന്നും പുറത്ത് പൊതുസ്ഥലങ്ങളില്‍ വേണ്ടെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. ഹരിയാനയിലെ ഗുഡ്ഗാവിലും മറ്റും പൊതുസ്ഥലങ്ങളില്‍ നമാസ് തടസപ്പെടുത്തുന്ന അക്രമങ്ങളുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സജീവമായിരിക്കുന്നതിന് ഇടയിലാണ് മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. നമാസ് ചെയ്യാന്‍ പറ്റിയ ചില സ്ഥലങ്ങളുണ്ട്. പള്ളികളിലും ഈദ് ഗാഹുകളിലുമാണ് നമാസ് ചെയ്യേണ്ടത്. ഇവിടങ്ങളില്‍ സ്ഥലപരിമിതിയുണ്ടെങ്കില്‍ അത് സ്വകാര്യ ഇടങ്ങളിലേയ്ക്ക് മാറ്റണം – ഖട്ടര്‍ ഛണ്ഡിഗഡില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം നമാസ് എവിടെയെങ്കിലും തടയണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഖട്ടര്‍ പിന്നീട് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പൊതുസ്ഥലങ്ങളിലെ നമാസുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പൊലീസിനേയും സര്‍ക്കാരിനേയും സമീപിക്കാമെന്നും ഖട്ടര്‍ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ നമാസ് നടത്തുന്നത് വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടണ്ടെന്നും ഇത് നിരീക്ഷിച്ചുവരുകയാണെന്നും ഖട്ടര്‍ പറഞ്ഞിരുന്നു. പൊതുസ്ഥലങ്ങളില്‍ നമാസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി പോലുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അശോക് തന്‍വന്‍ രംഗത്തെത്തി. ഇത്തരം കാര്യങ്ങള്‍ പൊതുസ്ഥലത്ത് ചെയ്യുന്നത് സാധാരണമാണെന്നും തുല്യതയില്ലാത്ത സമീപനമാണെന്നും അശോക് തന്‍വര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുകയാണ് ബിജെപിയും ആര്‍എസ്എസുമെന്നും അശോക് തന്‍വര്‍ ആരോപിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍