UPDATES

വിദേശം

മുംബയ് ഭീകരാക്രമണം പാകിസ്ഥാന്റെ സഹായത്തോടെയെന്ന് സമ്മതിച്ച് നവാസ് ഷരീഫ്

തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് ഷരീഫ് മുംബയ് ഭീകരാക്രമണം പരാമര്‍ശിച്ചത്. ഇത്തരം ഭീകരാക്രമണങ്ങള്‍ പാകിസ്ഥാന്‍ ഗവണ്‍മെന്റ് വിചാരിച്ചാല്‍ തടയാന്‍ കഴിയുമായിരുന്നു എന്ന സൂചനയാണ് ഷരീഫ് നല്‍കിയത്.

2008ലെ മുംബയ് ഭീകരാക്രമണം നടന്നത് പാകിസ്ഥാന്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെയെന്ന് സമ്മതിച്ച് പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. ദ ഡോണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഏറെ കോളിളക്കമുണ്ടാക്കാവുന്ന ഷരീഫിന്റെ തുറന്നുപറച്ചില്‍. തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് ഷരീഫ് മുംബയ് ഭീകരാക്രമണം പരാമര്‍ശിച്ചത്. ഇത്തരം ഭീകരാക്രമണങ്ങള്‍ പാകിസ്ഥാന്‍ ഗവണ്‍മെന്റ് വിചാരിച്ചാല്‍ തടയാന്‍ കഴിയുമായിരുന്നു എന്ന സൂചനയാണ് ഷരീഫ് നല്‍കിയത്.

എന്തുകൊണ്ടാണ് പാകിസ്ഥാന്‍ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ കാര്യത്തില്‍ പിന്നോട്ട് പോകുന്നതും അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുകയും ചെയ്യുന്നത് എന്നതിനെക്കുറിച്ചാണ് ഷെരീഫ് പറയുന്നത്. ഭീകരപ്രവര്‍ത്തകരെ അതിര്‍ത്തി കടന്ന് പോയി 150ലധികം മനുഷ്യരെ കൊന്നൊടുക്കാന്‍ നാം അനുവദിക്കണോ. എന്തുകൊണ്ടാണ് ഈ കേസിലെ വിചാരണ നമുക്ക് മുന്നോട്ടുകൊണ്ടുപോകാനും പൂര്‍ത്തിയാക്കാനും കഴിയാത്തത് – നവാസ് ഷരീഫ് സ്വയംവിമര്‍ശനപരമായി ചോദിക്കുന്നു.

വായനയ്ക്ക് – https://goo.gl/GXAA76

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍