UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുവജനങ്ങളെ ഭീകരവാദത്തിനു പ്രേരിപ്പിച്ചു; സാക്കിര്‍ നായിക്കിനെതിരായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

ബംഗ്ലാദേശിലെ ഭീകരവാദികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പ്രേരിപ്പിച്ചത് നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നായിക്കിനെതിരെ അന്വേഷണം ആരംഭിച്ചത്‌

വിവാദ ഇസ്ലാമത പ്രചാരകന്‍ സാക്കിര്‍ നായിക്കിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. യുവജനങ്ങളെ ഭീകരപ്രവര്‍ത്തനായി പ്രേരിപ്പിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി എന്നി കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ രേഖപ്പെടുത്തിയതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

51 കാരനായ നായിക് ഇപ്പോള്‍ വിദേശത്താണ്. ഇയാള്‍ക്ക് എതിരെ ഭീകരപ്രവര്‍ത്തനം പണംകടത്ത് എന്നീ കേസുകള്‍ എന്‍ ഐ എ അന്വേഷിച്ചു വരികയായിരുന്നു. 2016 ജൂലൈ 1 നാണ് നായിക്കിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബംഗ്ലാദേശിലെ ഭീകരവാദികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പ്രേരിപ്പിച്ചത് നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നായിക്കിനെതിരെ അന്വേഷണം ആരംഭിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്്തു.

ഭീകരവിരുദ്ധ നിയമപ്രകാരം മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായിക്കിന്റെ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചുവരുന്ന ഐആര്‍എഫിനെതിരായി എന്‍ഐഎ കഴിഞ്ഞ വര്‍ഷം കേസെടുത്തിരുന്നു. അതെതുടര്‍ന്ന്, ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനാണ് ഐആര്‍എഫ് എന്ന് കേന്ദ്ര അഭ്യന്തര വുകപ്പ് പ്രഖ്യാപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍