UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ നടത്താനിരുന്ന 200 കോടിയുടെ നിക്ഷേപം പിന്‍വലിച്ചതായി നിരാമയ

നിരാമയ സ്ഥലം കയ്യേറിയതായി തെളിഞ്ഞുവെന്ന്‌ കുമരകം പഞ്ചായത്ത് പ്രസിഡണ്ട് വ്യക്തമാക്കി

നിരാമയ റിസോര്‍ട്ട് മാനേജ്‌മെന്റ്‌ കേരളത്തില്‍ നടത്താനിരുന്ന 200 കോടിയുടെ നിക്ഷേപം പിന്‍വലിച്ചതായി സിഇഒ അറിയിച്ചു. കുമരകത്ത് റിസോര്‍ട്ട് പുറമ്പോക്ക് ഭുമി കയ്യേറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തെ തുടര്‍ന്നാണ് നടപടിയെന്ന് നിരാമയ റിട്രീറ്റ് സിഇഒ മനു റിഷി ഗുപ്ത പറഞ്ഞു. വെളളിയാഴ്ച നടന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സ്ഥാപനത്തിന് കോടികളുടെ ധനനഷ്ടമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഈ റിസോര്‍ട്ട് ഞങ്ങളുടെ ജീവിതം തകര്‍ക്കുന്നു’; ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ എം പിയുടെ നിരാമയക്കെതിരെ നാട്ടുകാര്‍

അതെസമയം, നിരാമയ അധികൃതര്‍ സ്ഥലം കയ്യേറിയിട്ടുണ്ടെന്ന തെളിഞ്ഞതായി കുമരകം പഞ്ചായത്ത് പ്രസിഡണ്ട് വ്യക്തമാക്കി. ഡെപ്യൂട്ടി തഹസില്‍ദാര്‍ പുറമ്പോക്ക് ഭുമി അളന്ന് തിട്ടിപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് റിസോര്‍ട്ട് അധികൃതര്‍ക്ക് സറ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെന്ന് കുമരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഴിമുഖത്തോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍