UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിരവ് മോദി യുകെയില്‍ രാഷ്ട്രീയ അഭയം തേടി

ബ്രിട്ടനോട് എക്‌സ്ട്രാഡിഷന്‍ നടപടി ആവശ്യപ്പെടുന്നതിന് മുമ്പ് അന്വേഷണ ഏജന്‍സികള്‍ തങ്ങളെ ബന്ധപ്പെടുന്നതിനായി കാത്തിരിക്കുകയാണ് എന്നാണ് വിദേശകാര്യ മന്ത്രാലയം ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞിരിക്കുന്നത്.

വായ്പാ തട്ടിപ്പുകാരനായ ജ്വല്ലറി വ്യവസായി നിരവ് മോദി യുകെയില്‍ രാഷ്ട്രീയ അഭയം തേടി. ഇന്ത്യന്‍, ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യക്തികളെക്കുറിച്ചുള്ള ഇത്തരം വിവരങ്ങള്‍ കൈമാറാനാകില്ലെന്നാണ് ബ്രിട്ടീഷ് ഹോം ഓഫീസ് അറിയിച്ചിരിക്കുന്നത് എന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവ് മോദിയുടേയും അമ്മാവന്‍ മെഹുല്‍ ചോസ്‌കിയുടേയും ഉടമസ്ഥതയിലുള്ള ജ്വല്ലറി ഗ്രൂപ്പുകളാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് വഴി, ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വന്‍ തോതില്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയത്. 11,000 കോടി രൂപയിലധികമാണ് ബാങ്കുകള്‍ക്ക് നഷ്ടമായത്.

ബ്രിട്ടനോട് എക്‌സ്ട്രാഡിഷന്‍ നടപടി ആവശ്യപ്പെടുന്നതിന് മുമ്പ് അന്വേഷണ ഏജന്‍സികള്‍ തങ്ങളെ ബന്ധപ്പെടുന്നതിനായി കാത്തിരിക്കുകയാണ് എന്നാണ് വിദേശകാര്യ മന്ത്രാലയം ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞിരിക്കുന്നത്. വായ്പ തട്ടിപ്പ് നടത്തി ലണ്ടനിലേയ്ക്ക് മുങ്ങിയ വിജയ് മല്യയെ വിട്ടുകിട്ടുന്നതിനായുള്ള എക്‌സട്രാഡിഷന്‍ നടപടികള്‍ ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. നിരവ് മോദി അടക്കം 25 പേര്‍ക്കെതിരെ മേയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍