UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിവി അന്‍വറിന്റെ പാര്‍ക്ക് പൂട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി

നിയമപ്രകാരം നോട്ടീസ് നല്‍കി ഉടമയുടെ വാദം കേട്ടശേഷം മാത്രമെ നടപടി എടുക്കാനാവൂ

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ പാര്‍ക്ക് പൂട്ടില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി രവീന്ദ്രന്‍. പാര്‍ക്കിന് എല്ലാ അനുമതിയുമുണ്ട്. പൊളിക്കാന്‍ തീരുമാനിച്ചാലും പെട്ടെന്ന് പൊളിക്കില്ല.

പാര്‍ക്ക് പൂട്ടാന്‍ ഭരണസമിതി യോഗം തീരുമാനിച്ചാലും പെട്ടെന്ന് നടപ്പാക്കാനാകില്ല. നിയമപ്രകാരം നോട്ടീസ് നല്‍കി ഉടമയുടെ വാദം കേട്ടശേഷം മാത്രമെ നടപടി എടുക്കു. എല്ലാ രേഖകളും ഉളളതിനാലാണ് പാര്‍ക്കിന് അനുമതി നല്‍കിയത്.

പാര്‍ക്കിന്റെ അനുമതി റദ്ദാക്കിയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു. പാര്‍ക്കിന്റെ വിഷയം കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി ചര്‍ച്ച ചെയ്യാനിരിക്കെയാണ് സെക്രട്ടറിയുടെ പ്രതികരണമെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍