UPDATES

സിനിമാ വാര്‍ത്തകള്‍

ഭയപ്പെടേണ്ട, അറസ്റ്റ് ചെയ്യില്ലെന്നു നാദിര്‍ഷായോട് ഹൈക്കോടതി

മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകനും കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. അറസ്റ്റ് ഭയക്കേണ്ടതില്ലെന്നു നാദിര്‍ഷായോട് കോടതി പറഞ്ഞു. അതേസമയം പൊലീസിന് ആവശ്യമെങ്കില്‍ നാദിര്‍ഷായെ ചോദ്യം ചെയ്യാം. നിലവില്‍ നാദിര്‍ഷായയ്‌ക്കെതിരേ തെളിവുകളില്ലെന്നു പൊലീസും കോടതിയെ അറിയിച്ചിരുന്നു.

നേരത്തെ സംവിധായകനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നു അന്വേഷണസംഘം അറിയിച്ച സമയത്താണ് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിനെതിരേ മൊഴി നല്‍കാന്‍ അന്വേഷണസംഘം നിര്‍ബന്ധിക്കുന്നതായും മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതായും നാദിര്‍ഷായുടെ ഹര്‍ജിയില്‍ പരാതിപ്പെട്ടിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച പൊലീസ് ചോദ്യം ചെയ്യാന്‍ ഹാജരാക്കാന്‍ മാത്രമാണ് സംവിധായകനോട് ആവിശ്യപ്പെട്ടിരുന്നതെന്നും വ്യക്തമാക്കിയിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നാദിര്‍ഷാ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. പിന്നീട് ചോദ്യം ചെയ്യലിനു ഹാജരായെങ്കിലും വീണ്ടും ശാരീരികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ റദ്ദ് ചെയ്തിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ആലുവ പൊലീസ് ക്ലബ്ബില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ നാദിര്‍ഷായേയും ഉള്‍പ്പെടുത്തിയിരുന്നു. ക്വട്ടേഷനുള്ള അഡ്വാന്‍സ് തുക നല്‍കിയത് ദിലീപ് പറഞ്ഞിട്ട് നാദിര്‍ഷായാണെന്നു മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍