UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാര്‍ കോഴയില്‍ മാണിക്കെതിരെ തെളിവ് കണ്ടെത്താനായില്ല: വിജിലന്‍സ് വീണ്ടും

ബാര്‍ കോഴക്കേസില്‍ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്ന് ജനുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.

ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെഎം മാണിക്കെതിരെ തെളിവ് കണ്ടെത്താനായില്ലെന്ന് വീണ്ടും വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ബാര്‍ കോഴക്കേസില്‍ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്ന് ജനുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. മാണി കോഴ വാങ്ങിയതിനും തെളിവില്ല. കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയില്‍ കൃത്രിമമുണ്ടെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധന മന്ത്രിയായിരിക്കെ കെഎം മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തിലാണ് 2014 ഡിസംബറില്‍ മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. മാണിക്കെതിരെ സഹചര്യത്തെളിവുണ്ടെന്ന് അന്നത്തെ എസ് പി – ആര്‍ സുകേശന്‍ നിലപാടെടുത്തു. എന്നാല്‍ കേസ് വേണ്ടെന്ന്, നിയമോപദേശം നല്‍കിയ എഡിജിപി: ഷെയ്ക്ക് ദര്‍ബേശ് സാഹിബും നിലപാടെടുത്തു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 2015 ജൂലൈയില്‍ കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍ തുടരന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ അടക്കം 11 പേര്‍ കോടതിയിലെത്തി. ഇതോടെ തുടരന്വേഷണത്തിന് കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഈ സര്‍ക്കാര്‍ എത്തിയശേഷം വീണ്ടും റിപ്പോര്‍ട്ട് നല്‍കി. ഇതിനിടെ കഴിഞ്ഞ ഓഗസ്റ്റില്‍ അന്വേഷണത്തിന് സമ്മര്‍ദമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ആര്‍.സുകേശന്‍ ഹര്‍ജി നല്‍കിയിരുന്നു. അത് പരിഗണിച്ച് വീണ്ടും തുടരന്വേഷത്തിന് ഉത്തരവിട്ടു. ഈ അന്വേഷണമാണ് ഇപ്പോള്‍ വഴിമുട്ടിയിരിക്കുന്നത്. ഇതിനിടെ സുകേശന്‍ ബിജു രമേശുമായി ഗൂഢാലോചന നടത്തിയെന്ന ക്രൈംബ്രാഞ്ച് കേസ് സര്‍ക്കാര്‍ എഴുതിത്തള്ളുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍