UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗെയ്ല്‍ വിരുദ്ധ സമരക്കാരുമായി ചര്‍ച്ചക്കില്ല: ജില്ലാകളക്ടര്‍

വീടുകളില്‍ കയറി പൊലിസ ആക്രമണം നടത്തിയതായും പരാതിയുണ്ട്

ഗെയ്ല്‍ പദ്ധതിക്കെതിരായ സമരം നടത്തുന്നവരുമായി ചര്‍ച്ചക്കില്ലെന്ന് ജില്ലാകളക്ടര്‍. സമരക്കാരുമായി ചര്‍ച്ച നടത്തുന്നതിനുളള നിര്‍ദ്ദേശങ്ങളൊന്നും തനിക്ക് ലഭിച്ചില്ലെന്ന് ജില്ലാ കളക്ടര്‍ യു.വി.ജോസ് അറിയിച്ചു. മുക്കം എരഞ്ഞിമാവ് പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം സമരം സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഭവസ്ഥലം സന്ദര്‍ശിക്കാനോ സ്ഥിതിഗതികള്‍ വിലയിരുത്താനോ സര്‍ക്കാറിന്റെ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. അതെസമയം സമരക്കാര്‍ക്ക് പിന്തുണ നല്‍കുന്നതിനായി യുഡിഎഫ് നേതാക്കള്‍ ഇന്ന് മുക്കത്തെത്തും.

വിഎം സുധീരന്‍, പികെ കുഞ്ഞാലിക്കുട്ടി എംപി എന്നിവരാണ് ഇന്ന് സ്ഥലം സന്ദര്‍ശിക്കുക. സമരക്കാരെ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുണ്ട്. വീടുകളില്‍ കയറി പൊലിസ ആക്രമണം നടത്തിയതായും പരാതിയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍