UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സീറ്റുണ്ടെങ്കില്‍ കയറിയാല്‍ മതി, കെഎസ്ആര്‍ടിസി ബസില്‍ നിന്നുള്ള യാത്ര വേണ്ടെന്ന് ഹൈക്കോടതി

ഉയര്‍ന്ന നിരക്ക് വാങ്ങുന്ന ബസുകളില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവകാശമുണ്ട്. മോട്ടോര്‍ വാഹന ചട്ടം കര്‍ശനമായി കെഎസ്ആര്‍ടിസി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കെഎസ്ആര്‍ടിസിയുടെ അതിവേഗ ബസുകളില്‍, നിന്ന് യാത്ര ചെയ്യുന്നതിനുള്ള നിയന്ത്രണവുമായി ഹൈക്കോടതി. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ നിന്നുള്ള യാത്ര വേണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സീറ്റുള്ളതിന് അനുസരിച്ച് മാത്രമേ ഇനിമുതല്‍ ആളുകളെ കയറ്റാവൂ എന്നാണ് നിര്‍ദ്ദേശം. പാലായില്‍ നിന്നുള്ള സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

ഉയര്‍ന്ന നിരക്ക് വാങ്ങുന്ന ബസുകളില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവകാശമുണ്ട്. മോട്ടോര്‍ വാഹന ചട്ടം കര്‍ശനമായി കെഎസ്ആര്‍ടിസി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം കെഎസ്ആര്‍ടിസിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണ് തീരുമാനം. ഹ്രസ്വദൂര യാത്രക്കാരാണ് ബസില്‍ നിന്ന് യാത്ര ചെയ്യുന്നതെന്ന് കെഎസ്ആര്‍ടിസി വാദിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ ഹൈക്കോടതി തയാറായില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍