UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി സര്‍ക്കാരിനെതിരെ ടിഡിപിയുടേയും വൈഎസ്ആറിന്റേയും അവിശ്വാസം ഇന്ന് വീണ്ടും ലോക്‌സഭയില്‍

പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലാത്ത അണ്ണാ ഡിഎംകെയും ടിആര്‍എസും നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കാന്‍ സാധ്യതയുണ്ട്. പ്രാദേശിക വിഷയങ്ങളുന്നയിച്ച് ബിജെപിയും ബഹളം വച്ചേക്കും. അതിനാല്‍ അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിനുള്ള സാധ്യത കുറവാണ്.

ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്തത് ചൂണ്ടിക്കാട്ടി തെലുങ്കുദേശം പാര്‍ട്ടിയും (ടിഡിപി) വൈഎസ്ആര്‍ കോണ്‍ഗ്രസും മോദി സര്‍ക്കാരിനെതിരെ നല്‍കിയ അവിശ്വാസപ്രമേയ നോട്ടിസ് ഇന്ന് വീണ്ടും ലോക്‌സഭയില്‍. വെള്ളിയാഴ്ച ഇരു പാര്‍ട്ടികളും അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയിരുന്നെങ്കിലും സഭ നേരത്തെ പിരിഞ്ഞതിനാല്‍ പരിഗണിച്ചില്ല. തുടര്‍ന്നാണ് വീണ്ടും നോട്ടിസ് നല്‍കിയത്.

50 അംഗങ്ങളുടെയെങ്കിലും പിന്തുണയുണ്ടെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയം സഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കൂ. കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ഉള്‍പ്പെടെയുള്ള എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇതുറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചാല്‍ സഭ ക്രമപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പ്രമേയം ഒഴിവാക്കാം. പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലാത്ത അണ്ണാ ഡിഎംകെയും ടിആര്‍എസും നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കാന്‍ സാധ്യതയുണ്ട്. പ്രാദേശിക വിഷയങ്ങളുന്നയിച്ച് ബിജെപിയും ബഹളം വച്ചേക്കും. അതിനാല്‍ അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിനുള്ള സാധ്യത കുറവാണ്.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസാണ് ആദ്യം അവിശ്വാസപ്രമേയം മുന്നോട്ടുവച്ചത്. പിന്നീട് ഇതേ വിഷയത്തില്‍ മുന്നണി വിട്ട ടിഡിപിയും അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. 539 അംഗ ലോക്‌സഭയില്‍ ബിജെപിക്ക് 274 അംഗങ്ങളാണുള്ളത്. അതിനാല്‍ അവിശ്വാസ പാസാകില്ല എന്ന കാര്യം ഉറപ്പാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍