തമിഴ്‌നാട്ടിലെ ജനങ്ങള്‍ എക്കാലത്തും അണ്ണാ ഡിഎംകെ സ്ഥാപകന്‍ എംജിആറിനും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ജയലളിതയ്ക്കും മാത്രമേ വോട്ടു ചെയ്യൂവെന്നും അണ്ണാ ഡിഎംകെ നേതാക്കള്‍ പറഞ്ഞു. തങ്ങളുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ ആര്‍ക്കുമാകില്ലെന്നും പാര്‍ട്ടി അവകാശപ്പെട്ടു.
അണ്ണാ ഡിഎംകെയെ തകര്‍ക്കാന്‍ പോന്നവര്‍ ജനിച്ചിട്ടില്ലെന്നും ഇനി ജനിക്കാന്‍ പോകുന്നില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ‘രജനികാന്തിന്റെ പ്രഖ്യാപനമടങ്ങിയ പ്രസ്താവന ഇതുവരെ വായിച്ചിട്ടില്ല. എന്തായാലും അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് മാത്രമേ അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളൂ എന്നാണ് മനസിലാക്കുന്നത്. എന്തായാലും അണ്ണാ ഡിഎംകെയെ തകര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ഇതുവരെ ജനിച്ചിട്ടില്ല, ഇനിയൊട്ട് ജനിക്കുകയുമില്ല – പളനിസാമി അഭിപ്രായപ്പെട്ടു.
അതേസമയം, ഇന്ത്യയിലെ ഏതൊരു പൗരനും രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തോടുള്ള ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ പ്രതികരണം. ജനാധിപത്യത്തില്‍ ആര്‍ക്കും രാഷ്ട്രീയത്തില്‍ പ്രവേശിക്കാമെന്ന് വ്യക്തമാക്കിയ അണ്ണാ ഡിഎംകെ, തങ്ങളുടെ ജനസ്വാധീനം തകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്നും അവകാശപ്പെട്ടു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ എക്കാലത്തും അണ്ണാ ഡിഎംകെ സ്ഥാപകന്‍ എംജിആറിനും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ജയലളിതയ്ക്കും മാത്രമേ വോട്ടു ചെയ്യൂവെന്നും അണ്ണാ ഡിഎംകെ നേതാക്കള്‍ പറഞ്ഞു. തങ്ങളുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ ആര്‍ക്കുമാകില്ലെന്നും പാര്‍ട്ടി അവകാശപ്പെട്ടു.